

കൊച്ചി: വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടിയെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. അതേസമയം തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ടൗണ്‍ഷിപ്പിലേക്ക് എത്തിയെന്നതാണ് പ്രധാനമെന്നായിരുന്നു മന്ത്രി പി രാജീവ് പ്രതികരിച്ചത്. മമ്മൂട്ടിയെപ്പോലെ മഹാനായ ഒരു നടന്‍ തിരക്കുകള്‍ക്കിടയിലും വയനാട്ടില്‍പ്പോയി അത് കാണണമെന്ന് തോന്നുന്ന മഹത്തായ മാതൃക നമുക്ക് ലോകത്തിന് മുന്നില്‍ കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞില്ലേ. അതല്ലേ പ്രധാനം. പെരുമ്പളം പാലത്തെക്കുറിച്ച് എത്ര മനോഹരമായാണ് അദ്ദേഹം പറഞ്ഞതെന്ന് പി രാജീവ് പറഞ്ഞു.
സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ചിലര്‍ അങ്ങനെ പ്രതികരണം നടത്തി. അതൊന്നുമല്ലല്ലോ. അദ്ദേഹത്തെപ്പോലൊരാള്‍ അവിടെപോയതോടുകൂടി ലോകത്തിന് മുന്നില്‍ പദ്ധതിക്ക് കുറച്ചുകൂടി വിസിബിലിറ്റി വന്നിരിക്കുന്നു. അങ്ങനെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ തോന്നിയതില്‍ മമ്മൂട്ടിയോട് കേരളം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂവെന്ന് വെച്ച് ഉടന്‍ തന്നെ ആക്രമണം എന്നുപറഞ്ഞ് ഇറങ്ങേണ്ടതില്ല', എന്നായിരുന്നു പി രാജീവിനെതിരായ വാക്കുകള്‍.
Content Highlights: Mammootty calls Rafeeq on video call and sort out the discussion and controversy