

കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പെരളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ രാമചന്ദ്രനെ ഇടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മുൻ ജില്ലാ ബാങ്ക് ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു വി രാമചന്ദ്രൻ.
Content Highlight : V Kunhikrishnan's brother V Ramachandran dies in a car accident.The accident occurred when I was out for a morning walk