ചിറ്റൂരില്‍ മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; പ്രഖ്യാപിച്ച് കെ കൃഷ്ണന്‍കുട്ടി

ഐഎസ്‌ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മുരുകദാസ്

ചിറ്റൂരില്‍ മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; പ്രഖ്യാപിച്ച് കെ കൃഷ്ണന്‍കുട്ടി
dot image

പാലക്കാട്: ചിറ്റൂരില്‍ അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഐഎസ്‌ജെഡി നിയോജക മണ്ഡലം നേതൃയോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഐഎസ്‌ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മുരുകദാസ്. ചിറ്റൂര്‍ മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നിലവില്‍ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

Also Read:

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയും എരുത്തേംപതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിളളി, പെരുമാട്ടി, വടക്കരപ്പതി, പെരുവെമ്പ, പൊൽപ്പുള്ളി, പട്ടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ചിറ്റൂര്‍ നിയമസഭാ മണ്ഡലം. 1957-ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ 2021-ലെ വോട്ടര്‍ പട്ടിക പ്രകാരം 189203 വോട്ടര്‍മാരാണ് ഉളളത്.

അതേസമയം,  നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മേജര്‍ രവി എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മേജര്‍ രവിയുടെ സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ മേജര്‍ രവി സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റപ്പാലത്ത് കാല്‍ ലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.

Content Highlights: Murugadas will be the LDF candidate in Chittoor

dot image
To advertise here,contact us
dot image