സിൽവർ ലെെൻ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന; ഡിപിആര്‍ പുതുക്കാന്‍ കെ റെയില്‍ എംഡിക്ക് നിര്‍ദേശം

കെ-റെയിൽ എംഡിക്ക് റെയിൽവേ ബോർഡ് അയച്ച കത്തിൽ പശ്ചിമ റെയിൽവേയുമായി ചർച്ച ചെയ്ത് ഡിപിആർ പുതുക്കണമെന്നാണ് ആവശ്യപ്പെട്ടു

സിൽവർ ലെെൻ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന; ഡിപിആര്‍ പുതുക്കാന്‍ കെ റെയില്‍ എംഡിക്ക് നിര്‍ദേശം
dot image

തിരുവനന്തപുരം: സിൽവർ ലൈനിൻറെ ഡിപിആർ പുതുക്കാൻ വീണ്ടും കേന്ദ്ര നിർദേശം. തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ നിർദേശവുമായി കേന്ദ്രം രം​ഗത്തെത്തിയത്. കെ-റെയിൽ അധികൃതർക്ക് നൽകിയ കത്തിൽ പശ്ചിമ റെയിൽവേയുമായി ചർച്ച ചെയ്ത് സിൽവർലൈനിന്റെ ഡിപിആർ പുതുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചെന്ന സൂചനകൾക്കിടയാണ് സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുതുക്കാൻ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. കെ-റെയിൽ എംഡിക്ക് റെയിൽവേ ബോർഡ് ഫെബ്രുവരി 27ന് അയച്ച കത്ത് പ്രകാരം പശ്ചിമ റെയിൽവേയുമായി ചർച്ച ചെയ്ത് സിൽവർലൈനിന്റെ ഡിപിആർ പുതുക്കണമെന്നാണ് ആവശ്യം. ഗുജറാത്തിൽ സർക്കേജ് -ധുലേറ അർധ അതിവേഗ റെയിൽപ്പാത ബ്രോഡ് ഗേജ് ആയാണ് നിർമ്മിക്കുന്നത്. സെമി ഹൈസ്പീഡ് ട്രെയിനുകൾക്കൊപ്പം മറ്റ് ട്രെയിനുകളും ഓടും. ഈ ബ്രോക്കേജ് മാതൃകയിൽ ഡിപിആ‍ർ പുതുക്കാനാണ് റെയിൽവേ ബോർഡ് കത്തയച്ചത്.

അതേസമയം മറ്റു ട്രെയിനുകൾ ഓടിക്കാൻ കഴിയാത്ത സ്റ്റാൻഡേർഡ് ഗേജ് ആണ് കേരളം വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക്. നേരത്തെ കെ-റെയിലും സംസ്ഥാന സർക്കാരും ബ്രോഡ്ഗേജ് നിർദ്ദേശം തള്ളിക്കളഞ്ഞിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് ബദലായി ആർആ‍ർടിഎസ് പ്രഖ്യാപിച്ചതോടെ റെയിൽവേ ബോർഡ് നിർദ്ദേശത്തിൽ സർക്കാർ തീരുമാനം നിർണായകമാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

Content Highlight; Setback for the state government in the Silver Line; Central government again orders to renew the DPR

dot image
To advertise here,contact us
dot image