

പാലക്കാട്: പാലക്കാട് ജില്ലാ സിപിഐഎം നേതൃത്വത്ത രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി നടപടി നേരിട്ട പി കെ ശശിയുടെ വിമത നീക്കങ്ങള്‍ക്ക് തിരിച്ചടി. കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കളില്‍ പലരും തിരികെ സിപിഐഎമ്മിലേക്ക് മടങ്ങി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് 10ാം വാര്‍ഡ് അംഗം എന്‍ വിജയാനന്ദ്, പെരുമ്പാറുള്ള പാല്‍ സൊസൈറ്റി ഡയറക്ടര്‍ എസ് കാര്‍ത്തിക് എന്നിവരാണ് വിമത ക്യാമ്പില്‍ നിന്നും തിരികെ മടങ്ങിയത്. യുഡിഎഫുമായി കൈകോര്‍ക്കാനുള്ള വിമത കൂട്ടായ്മയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ഇവര്‍ തിരികെ സിപിഐഎമ്മിലേക്ക് എത്തിയത്. തന്നെ ലോക്കല്‍ സെക്രട്ടറിയാക്കില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിമതചേരിയിലേക്ക് എത്തിച്ചതെന്നാണ് തിരികെ മടങ്ങിയ വിജയാനന്ദ് പ്രതികരിച്ചത്. അത്തരമൊരു തീരുമാനം പാര്‍ട്ടി എടുത്തിരുന്നില്ലെന്ന് പിന്നീട് മനസിലാക്കി.
അതിനിടയില്‍ സിപിഐഎം പുറത്താക്കിയ നേതാവ് പികെ ശശിക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ് രംഗത്തെത്തി. സിപിഐഎം ഓഫീസ് പികെ ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നെന്നും അവിടെ കാണാന്‍ പാടില്ലാത്തത് നേരില്‍ കണ്ട മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് ഒരു തുണ്ട് കയറില്‍ ജീവനൊടുക്കിയെന്നും ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് പികെ ശശിക്കെതിരെ റിയാസുദ്ദീന്‍ ആരോപണം ഉന്നയിച്ചത്. ജീവനൊടുക്കിയ ആ മനുഷ്യന്‍ ഇപ്പോള്‍ പരലോകത്തിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാകുമെന്നും അതേ ഓഫീസില്‍ ശശി മാനത്തിന് വില പറഞ്ഞപ്പോള്‍ കാര്‍ക്കിച്ച് തുപ്പി മടങ്ങിയ അതിജീവിതയുടെ ശാപവാക്കുകള്‍ ഇനിയും തന്നെ പിന്തുടരുമെന്നും കുറിപ്പില്‍ ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു.
Content Highlights: Key rebels from P. K. Sasi’s camp have returned to the fold of CPIM