പരീക്ഷാ പേടി; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി

പരീക്ഷാ പേടി; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
dot image

തിരുവനന്തപുരം: പരീക്ഷാ പേടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കാവ്യാഞ്ജലിയാണ് ജീവനൊടുക്കിയത്.

ഇന്ന് പുലര്‍ച്ചെ വീട്ടിലെ ജനാലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി. ബിജു-പ്രിയ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Plus Two student was found dead after experiencing fear in examinations

dot image
To advertise here,contact us
dot image