ചിനക്കത്തൂര്‍ പൂരത്തിനിടെ സംഘർഷം; സിപിഐഎം നേതാവിന് ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

ചിനക്കത്തൂർ പൂരത്തിന് സ്പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഘർഷം

ചിനക്കത്തൂര്‍ പൂരത്തിനിടെ സംഘർഷം; സിപിഐഎം നേതാവിന് ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു
dot image

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിനിടെയുണ്ടായ സംഘർഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ്(31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്.

പ്രശാന്തിന്റെ മുതുകിൽ മൂന്നു കുത്തുകൾ ഉണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ചിനക്കത്തൂർ പൂരത്തിന് സ്പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഘർഷം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Content Highlights: Two persons, including a local CPIM branch secretary, sustained stab injuries during the annual Chinakkathoor Pooram festival

dot image
To advertise here,contact us
dot image