'ഉമ്മൻചാണ്ടി അഭിമുഖത്തിന്റെ പേരാണത്, അതെങ്കിലും മാറ്റമായിരുന്നു'; മോഹൻലാൽ-മുഖ്യമന്ത്രി അഭിമുഖത്തിൽ സതീശൻ

തെരഞ്ഞെടുപ്പടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി

'ഉമ്മൻചാണ്ടി അഭിമുഖത്തിന്റെ പേരാണത്, അതെങ്കിലും മാറ്റമായിരുന്നു'; മോഹൻലാൽ-മുഖ്യമന്ത്രി അഭിമുഖത്തിൽ സതീശൻ
dot image

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമൊത്തുള്ള അഭിമുഖത്തെ തങ്ങൾ പരിഹസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിയുമായുള്ള അഭിമുഖത്തിന്റെ പേരും ഇരുവർ എന്നായിരുന്നുവെന്നും പേരെങ്കിലും മാറ്റമായിരുന്നുവെന്നും സതീശൻ പറഞ്ഞു. പുതുയുഗയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.

തെരഞ്ഞെടുപ്പടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ശമ്പള പരിഷ്കരണ കമ്മീഷനെയും പിഎസ്‌സി പ്രായപരിധിയേയും ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിമർശനം. സർക്കാർ കൃത്യമായ നിയമനങ്ങൾ നൽകിയില്ല. ഉദ്യോഗാർത്ഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് ഇട്ട സർക്കാരാണിത്. എന്നിട്ടാണ് പോകുന്ന സമയത്ത് പിഎസ്‌സിയുടെ പ്രായം കൂട്ടി എന്ന പ്രഖ്യാപനം നടത്തുന്നത്.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മൂന്ന് വർഷക്കാലം പൂഴ്ത്തിവെച്ചെന്നും സതീശൻ വിമർശിച്ചു. പ്രക്ഷോഭങ്ങൾ വന്നപ്പോഴാണ് സർക്കാർ നിർദേശങ്ങൾ നടപ്പാക്കാൻ തയ്യാറായത്. പ്രായോഗികമായി ഇതൊന്നും നടപ്പാക്കാൻ കഴിയില്ല. പെൻഷന്റെ വിഷയത്തിലും ജനങ്ങളെ സർക്കാർ കബളിപ്പിച്ചു. 2500 ആകും എന്ന് പറഞ്ഞിട്ട് അവസാന നിമിഷം 400 രൂപയാണ് കൂട്ടിയത് എന്നും സതീശൻ വിമർശിച്ചു.

ഇന്ത്യയിൽ വിലക്കയറ്റത്തിൽ ഒന്നാമത്തെ സംസ്ഥാനം കേരളമാണ് എന്നും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തകർന്നുതരിപ്പണമായിരിക്കുകയാണ് എന്നും സതീശൻ കുറ്റപ്പെടുത്തി. ജനങ്ങളെ വിഡ്ഢികളാക്കുന്ന സർക്കാരാണ് ഇത്. കയ്യിൽ അഞ്ചു പൈസയില്ലാതിരുന്നിട്ടും വ്യാപകമായി പിആർഡി വഴി പ്രചാരണം നടത്തുകയാണ്. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തുകയാണ് എന്നും സതീശൻ ആരോപിച്ചു.

ഡി എ സന്ദേശ വിവാദത്തിൽ സർക്കാർ സ്പാർക്കിൽ നിന്നാണ് ഡാറ്റ മോഷ്ടിച്ചത് എന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിൽ വലിയ പങ്കുണ്ട്. തുടർന്ന് ഭരണം നേടേണ്ടത് നാട്ടുകാരുടെ പൈസ കൊണ്ടല്ല, പാർട്ടിയുടെ പൈസകൊണ്ട് വേണം. ഡാറ്റ മോഷണം ആര് നടത്തിയാലും തെറ്റെന്നും അവ ദുരുപയോഗം ചെയ്യപ്പെടുമെന്നും സതീശൻ വിമർശിച്ചു.

Content Highlights: V D Satheesan says opposition will not ridicule the Pinarayi Vijayan and Mohanlal interview, noting that Oommen Chandy’s earlier interaction was also titled Iruvar and suggesting the name could have been changed.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us