അടുക്കളയിലെ കപ്പയ്ക്കും മത്തിക്കും വോട്ടില്ലെന്ന് കെ സി വേണുഗോപാലിന് അറിയില്ലേ; പരിഹാസവുമായി വി ശിവന്‍കുട്ടി

അടുക്കളയില്‍ കയറി കപ്പയും മത്തിയും നോക്കിയാല്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ പറ്റുമെന്ന് ആരോ പറഞ്ഞുകൊടുത്തതായിരിക്കുമെന്നും വി ശിവന്‍കുട്ടി പരിഹസിച്ചു

അടുക്കളയിലെ കപ്പയ്ക്കും മത്തിക്കും വോട്ടില്ലെന്ന് കെ സി വേണുഗോപാലിന് അറിയില്ലേ; പരിഹാസവുമായി വി ശിവന്‍കുട്ടി
dot image

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടുക്കളയ്ക്കും കപ്പയ്ക്കും മത്തിക്കുമൊന്നും വോട്ടില്ലെന്ന കാര്യം കെ സി വേണുഗോപാലിന് അറിയില്ലേ എന്നാണ് ശിവൻകുട്ടി ചോദിച്ചത്. അടുക്കളയില്‍ കയറിപ്പോകുന്നത് കണ്ടാല്‍ ആദ്യമായാണ് കപ്പ കാണുന്നതെന്ന് തോന്നുമെന്നും അടുക്കളയില്‍ കയറി കപ്പയും മത്തിയും നോക്കിയാല്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ പറ്റുമെന്ന് ആരോ പറഞ്ഞുകൊടുത്തതായിരിക്കുമെന്നും വി ശിവന്‍കുട്ടി പരിഹസിച്ചു. വിലക്കയറ്റത്തിനെതിരെ പ്രതിഷേധസൂചകമായി കെ സി വേണുഗോപാല്‍ ആലപ്പുഴയിലെ സാധാരണക്കാരായ ജനങ്ങളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി വീട്ടമ്മമാരുമായി സംവദിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് വി ശിവന്‍കുട്ടിയുടെ പരിഹാസം.

അടുക്കള കാര്യങ്ങള്‍ നോക്കുകയാണ് കെ സി വേണുഗോപാലിന്റെ നിലവിലെ പരിപാടിയെന്നും ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് വേണുഗോപാല്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. അടുക്കളയില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ സമയം ഇല്ല. എങ്ങനെയാണ് കപ്പ വേവുന്നത്, മീന്‍ വേവുന്നത് എന്നാണ് ചോദിക്കുന്നത്. കെ സി വേണുഗോപാല്‍ ചെയ്യുന്നതും ബിജെപി ചെയ്യുന്നതും ഒരേ കാര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ആരെങ്കിലും പാര്‍ട്ടിയില്‍ വരുന്നോ എന്ന് ഫോണ്‍ ചെയ്ത് ചോദിക്കുന്നതാണ് ജോലി. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണ് വേണുഗോപാലിന്റെതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: v sivankutty mocks k c venugopal eating tapioca and mathi curry from voters house

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us