ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നു; വെള്ളാപ്പള്ളി നടേശന്‍

'ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിപ്പിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണ്.'

ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നു; വെള്ളാപ്പള്ളി നടേശന്‍
dot image

ആലപ്പുഴ: ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെയാണ് അദ്ദേത്തിന്റെ വിമര്‍ശനം.

മുസ്‌ലിം ലീഗ് അധികാരത്തില്‍ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കി. കിട്ടിയതൊന്നും പോരാ എന്നതാണ് അവരുടെ നിലപാട്. കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലില്ലാത്തതിനാല്‍, ഇനി അധികാരത്തില്‍ വന്നാല്‍ ആ 10 വര്‍ഷത്തെ കുറവ് കൂടി നികത്തുന്ന തരത്തില്‍ എല്ലാം സ്വന്തമാക്കാന്‍ ലീഗ് ശ്രമിക്കുമെന്നും 'അധികാര പങ്കാളിത്തം ഔദാര്യമല്ല' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി ആരോപിക്കുന്നു.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു.

ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിപ്പിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണ്. മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങള്‍ അവരുടെ സ്വന്തം പാര്‍ട്ടികളുണ്ടാക്കി എംഎല്‍എമാരെയും എംപിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളില്‍ അടയിരിക്കുന്നു. ഈ പാര്‍ട്ടികള്‍ പിളര്‍ന്ന് പുതിയ കക്ഷികള്‍ രൂപപ്പെടുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ അധികാര പദവികളും സ്ഥാനമാനങ്ങളും അവര്‍ പിടിച്ചെടുക്കുകയാണ് പതിവ്. അര്‍ഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയും.

പിന്നാക്ക, അധ:സ്ഥിത വിഭാഗക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നണികള്‍ നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈഴവ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെപിസിസി പ്രസിഡന്റ് ഈഴവനായിട്ട് കൂടി അത്തരമൊരു ദുരവസ്ഥയുണ്ടായെന്നും മുഖപ്രസംഗത്തിലുണ്ട്.

Content Highlights: Vellappally Natesan has alleged that minority religions are forming political parties and occupying positions of power

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us