

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് ആര്‍ക്കും തട്ടിയെടുക്കാന്‍ പറ്റില്ലെന്ന് ടി ഐ മധുസൂദനന്‍ എംഎൽഎ. ശ്രീകൃഷ്ണന്‍ സ്യമന്തക രത്‌നം കട്ടെടുത്തെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആകുമോയെന്നും മധുസൂദനന്‍ ചോദിച്ചു. മധുസൂദനന്‍ നയിക്കുന്ന ജാഥ വി കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
സിപിഐഎം ഒരു ഒറ്റയാന്റെ പാര്‍ട്ടിയല്ല, ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തില്‍ തുള്ളിക്കളിക്കുന്ന പാര്‍ട്ടിയല്ല. ധനരാജിന്റെ ജന്മനാടായ കുന്നുരുവില്‍ ഈ ജാഥയ്ക്ക് വികാരകനിര്‍ഭരമായ സ്വീകരണമാണ് ലഭിച്ചത്. കമ്യൂണിസ്റ്റുകാര്‍ക്ക് രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാന്‍ പറ്റുമോയെന്ന് ആലോചിക്കണം. കണക്ക് പുറത്തുവിടുന്നത് രക്തസാക്ഷിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അങ്ങനെ ചെയ്യാനാകുമോയെന്നും ടി ഐ മധുസൂദനന്‍ ചോദിച്ചു.
ഈ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ പലരും വൈകാരികമായി ബന്ധപ്പെട്ടു. വിഷമം തോന്നുന്നുണ്ടല്ലേ എന്ന ഒറ്റ ചോദ്യത്തിന് തനിക്ക് നിങ്ങളോട് ഇത്ര മാത്രമാണ് പറയാനുള്ള. സ്യമന്തക മണി ശ്രീകൃഷ്ണന്‍ കട്ടു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും മധുസൂദനന്‍ ചോദിച്ചു.
അതിനിടെ പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച പ്രസന്നന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രസന്നന് പിന്തുണയുമായി ജാഗ്രതാ പയ്യന്നൂര്‍ കൂട്ടായ്മ രംഗത്തെത്തി. പത്തു രൂപ ചലഞ്ച് വഴി പ്രസന്നന് ബൈക്ക് വാങ്ങി നല്‍കാനാണ് നീക്കം. ബൈക്ക് വാങ്ങാനായി പ്രവര്‍ത്തകര്‍ ഫണ്ട് സമാഹരണം ആരംഭിച്ചു.
പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു പ്രസന്നന്‍റെ ബെെക്ക് കത്തിച്ചത്. പ്രസന്നന്റെ നേതൃത്വത്തില്‍ ഒരു സംഘം വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ പ്രസന്നൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആരാണ് ബൈക്ക് കത്തിച്ചതെന്ന് അറിയില്ലെന്നും ആർക്കെതിരെയും ആരോപണമില്ലെന്നുമായിരുന്നു പ്രസന്നന്റെ പ്രതികരണം.
'പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം പ്രകടനം നടത്തിയത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചിരുന്നു.
Content Highlight; Releasing the amount is tantamount to insulting the martyr's family; Madhusudhanan's first public response