'ഞങ്ങൾ സമസ്തയിൽ നിന്ന് പുറത്ത് പോയിട്ടില്ല'; ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് പരോക്ഷ മറുപടിയുമായി കാന്തപുരം

തങ്ങൾ സമസ്തയിൽ നിന്ന് പുറത്ത് പോയിട്ടില്ലെന്നും പുതിയതായി മെമ്പർഷിപ്പ് എടുത്തവർക്ക് അത് അറിയില്ലെന്നും കാന്തപുരം

'ഞങ്ങൾ സമസ്തയിൽ നിന്ന് പുറത്ത് പോയിട്ടില്ല'; ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് പരോക്ഷ മറുപടിയുമായി കാന്തപുരം
dot image

മലപ്പുറം: സമസ്തയിൽ നിന്ന് വിട്ടു പോയവർക്ക് തിരികെ വരാം എന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനക്ക് പരോക്ഷ മറുപടിയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തങ്ങൾ സമസ്തയിൽ നിന്ന് പുറത്ത് പോയിട്ടില്ലെന്നും പുതിയതായി മെമ്പർഷിപ്പ് എടുത്തവർക്ക് അത് അറിയില്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.

അസംബ്ലിയിലും പാർലമെൻ്റിലും വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ എംഎൽഎമാർ ഇറങ്ങി പോകുന്ന സാഹചര്യമുണ്ട്. അതോടെ എംഎൽഎ സ്ഥാനം കഴിഞ്ഞുവെന്ന് അർത്ഥമില്ല. അത് പോലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്നല്ല തങ്ങൾ ഇറങ്ങിപ്പോയത്. മറിച്ച് അവിടെ ചർച്ച ചെയ്ത വിഷയത്തോടും തീരുമാനത്തോടും യോജിപ്പ് ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇറങ്ങിയത്. എന്താണ് അവിടെ ചർച്ച ചെയ്തതെന്ന് തീരുമാനമെടുത്തതെന്നോ ഇപ്പോൾ മെമ്പർഷിപ്പ് എടുത്തവർക്ക് അറിയുകയില്ല. അതുകൊണ്ട് നമുക്ക് വളരെ സൗഹൃദപരമായി ഇരുന്ന് ചർച്ച ചെയ്യാമെന്നും കാന്തപുരം വ്യക്തമാക്കി.

Content Highlight : Kanthapuram responded to the remarks made by Jifri Muthukoya Thangal, clarifying that they have not left Samastha Kerala Jamiyathul Ulama.

dot image
To advertise here,contact us
dot image