

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം 'ആര്‍ഭാട സമ്മേളന'മായി നടത്തിയതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഊരാളുങ്കലിന്റെ ഭാഗമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി എട്ട് കോടി 22 ലക്ഷം രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. അടിസ്ഥാന- ഇവന്റ്മാനേജ്‌മെന്റ് സൗകര്യങ്ങള്‍ക്ക് മാത്രമാണ് ഈ തുക. നാല് കോടി രൂപ മുന്‍കൂറായി നല്‍കണമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന അതിഥികള്‍ക്ക് താമസിക്കാന്‍ കുമരകത്തെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അഡ്വാന്‍സായി മാത്രം 12.5 ലക്ഷം രൂപ നല്‍കിയിരുന്നു. വരവില്‍ കവിഞ്ഞ ചെലവുകള്‍ ഉണ്ടായിരുന്നതിനാലാണ് ദേവസ്വം ബോര്‍ഡിന് അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുക ലഭിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു.
അതേസമയം ആഗോള അയ്യപ്പസംഗമത്തില്‍ ചെലവാക്കിയ പണത്തിന് കണക്കില്ലെന്നാണ് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെന്‍ഡര്‍ നല്‍കാതെ തന്നെ ഇവന്റ്മാനേജ്‌മെന്റ് ടീമിന് പന്തല്‍ പണിക്കായി അനുമതി നല്‍കി. ആരൊക്കെ സ്‌പോണ്‍സര്‍ഷിപ്പ് തുക നല്‍കി എന്ന കാര്യത്തിലും വ്യക്തതയില്ല. ബില്ലുകളില്ലാത്തതിനാല്‍ ഓഡിറ്റര്‍ക്ക് കണക്കിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞില്ല. കൃത്യമായ ജിഎസ്ടി ബില്ലുകളില്ല എന്നും സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight; The reporter has received documents of the global Ayyappa Sangamam being held as an 'Arbhada Sammelanam'. The contract was signed with the Indian Institute of Infrastructure and Construction Company, a part of Uralungal, for Rs 8 crore 22 lakh.