'പിന്നാലെ നടന്ന് ശല്യം, രണ്ടുപേരെയും ഒരുമിച്ച് കല്ല്യാണം കഴിക്കണം'; പരാതി നല്‍കി ലെസ്ബിയന്‍ കപ്പിള്‍സ്

ഇയാളുടെ ഫോട്ടോയും മറ്റുവിവരങ്ങളും മുന്‍പ് കിട്ടിയിരുന്നെങ്കിലും പരാതി നല്‍കാനിരിക്കെ ബിഗ് ബോസിലേക്ക് വിളി വരികയായിരുന്നുവെന്നും ഇരുവരും വിശദീകരിച്ചു

'പിന്നാലെ നടന്ന് ശല്യം, രണ്ടുപേരെയും ഒരുമിച്ച് കല്ല്യാണം കഴിക്കണം'; പരാതി നല്‍കി ലെസ്ബിയന്‍ കപ്പിള്‍സ്
dot image

കൊച്ചി: പിന്നാലെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും. 2024 മുതല്‍ ഈ വ്യക്തിയില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും അടുത്തിടെ പ്രമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ ഈ വ്യക്തി അവിടെയും പിന്തുടര്‍ന്നെത്തിയെന്നും ഇതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നുവെന്നും ഇരുവരും സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചു. തങ്ങളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇനിയെല്ലാം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇരുവരും പറയുന്നു.

'2024 മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസ്സേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആള്‍ക്ക് ഞങ്ങളെ ഒരുമിച്ച് കല്ല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസ്സേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടുപേരെയും ഒരുമിച്ച് വിവാഹം കഴിക്കാമെന്നൊക്കെ പറഞ്ഞ് പലരും മെസ്സേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്‍ഡ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുന്‍പ് കൊളാബ് ചെയ്യാന്‍ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങള്‍ തിരക്കിയിരുന്നു', എന്നും ആദില-നൂറ കപ്പിള്‍സ് പറയുന്നു.

ഇയാളുടെ ഫോട്ടോയും മറ്റുവിവരങ്ങളും മുന്‍പ് കിട്ടിയിരുന്നെങ്കിലും പരാതി നല്‍കാനിരിക്കെ ബിഗ് ബോസിലേക്ക് വിളി വരികയായിരുന്നുവെന്നും ഇരുവരും വിശദീകരിച്ചു. ബിഗ്‌ബോസ് ഷോ കഴിഞ്ഞശേഷം ഇയാളൊരു ഫാന്‍ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ വന്നപ്പോള്‍ അവിടെയും ഇയാള്‍ എത്തിയതോടെയാണ് ഇരുവരും പൊലീസിനെ വിവരം അറിയിച്ചത്. നമ്മുടെ നിയമം ഇപ്പോള്‍ ശക്തമാണെന്നും എല്ലാവരും പരസ്പരം ബഹുമാനിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ നോക്കണമെന്നും ആദിലയും നൂറയും കൂട്ടിച്ചേര്‍ത്തു.

Content Highlights:adila and noora legal complaint against Stalking

dot image
To advertise here,contact us
dot image