ഏറ്റുമാനൂരും മറ്റൊരു സീറ്റും കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും; പക്ഷെ പകരം സീറ്റ് ചോദിക്കും

പി ജെ ജോസഫിനെ അനുനയിപ്പിച്ച് ഈ സീറ്റുകള്‍ മടക്കിവാങ്ങാനാണ് കോണ്‍ഗ്രസ് നീക്കം.

ഏറ്റുമാനൂരും മറ്റൊരു സീറ്റും കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും; പക്ഷെ പകരം സീറ്റ് ചോദിക്കും
dot image

കൊച്ചി: നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂരും മറ്റൊരു മണ്ഡലവും കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സാധ്യതയേറി. എന്നാല്‍ പകരം സീറ്റ് ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് നീക്കം. ഇന്ന് നടക്കുന്ന കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചയില്‍ തീരുമാനങ്ങളുണ്ടായേക്കാം.

അതേ സമയം കേരള കോണ്‍ഗ്രസിന് വിജയ സാധ്യതയില്ലാത്ത ചില സീറ്റുകള്‍ വിട്ടു നല്‍കണം എന്ന നിലപാടില്‍ പക്ഷേ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കുട്ടനാട് ,ഇടുക്കി എന്നീ 4 സീറ്റുകളാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് മടക്കിയെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പി ജെ ജോസഫിനെ അനുനയിപ്പിച്ച് ഈ സീറ്റുകള്‍ മടക്കിവാങ്ങാനാണ് കോണ്‍ഗ്രസ് നീക്കം.

Content Highlights:

dot image
To advertise here,contact us
dot image