സ്വാതന്ത്ര്യ സമരകാലത്ത് രാജ്യസ്‌നേഹികളുടെ മന്ത്രം; വന്ദേമാതരം വാർഷികാഘോഷം എല്ലായിടത്തും സംഘടിപ്പിക്കണം: ഗവർണർ

'ആയിരകണക്കിന് വര്‍ഷം മുമ്പുള്ള ഭാരതത്തെ വന്ദേഭാരതം വരച്ചുകാട്ടുന്നു'

സ്വാതന്ത്ര്യ സമരകാലത്ത് രാജ്യസ്‌നേഹികളുടെ മന്ത്രം; വന്ദേമാതരം വാർഷികാഘോഷം എല്ലായിടത്തും സംഘടിപ്പിക്കണം: ഗവർണർ
dot image

തിരുവനന്തപുരം: വന്ദേമാതരം വാര്‍ഷികാഘോഷം എല്ലായിടങ്ങളിലും സംഘടിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സ്വാതന്ത്ര്യ സമരകാലത്ത് വന്ദേമാതരം രാജ്യസ്‌നേഹികളുടെ മന്ത്രമായിരുന്നു. ആയിരകണക്കിന് വര്‍ഷം മുമ്പുള്ള ഭാരതത്തെ വന്ദേഭാരതം വരച്ചുകാട്ടുന്നു. മുകുളന്മാരും ബ്രിട്ടീഷുകാരും ഇന്ത്യയില്‍ കടന്നു കയറി. ബ്രിട്ടീഷുകാര്‍ വരുന്നകാലത്ത് ലോകത്തിന്റെ ജിഡിപിയില്‍ മൂന്നില്‍ ഒന്നും ഭാരതത്തിന്റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല തകര്‍ത്തു. ബ്രിട്ടീഷുകാര്‍ വരുമ്പോള്‍ വടക്കേ ഇന്ത്യ 90 ശതമാനം സാക്ഷരരായിരുന്നു. ദക്ഷിണേന്ത്യ 100 ശതമാനം ആയിരുന്നു. പിന്നീട് ഭാരതം പിന്നോട്ട് പോയി. വികസിത ഭാരതം ഉണ്ടാകണമെങ്കില്‍ രാജ്യസ്‌നേഹികള്‍ വേണം. വികസിത ഭാരതത്തിന് വേണ്ടി നമ്മള്‍ എന്ത് ചെയ്തു എന്നതാണ് ചോദ്യം. ഇന്ത്യന്‍ രൂപ വിദേശ രാജ്യങ്ങളില്‍ പോലും സ്വീകരിച്ച് തുടങ്ങി. വികസിത ഭാരതമാക്കുന്നതിന്റെ സൂചനയാണതെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വദേശി സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കൂവെന്ന് നാം തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: governor rajendra arlekar on Vande Mataram anniversary celebrations across kerala

dot image
To advertise here,contact us
dot image