പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത; ഗ്ലോബൽ എക്സ്പോയ്ക്ക് സ്ത്രീകളെത്തി

സമസ്തയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗ്ലോബൽ എക്സ്പോയിലാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്

പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത; ഗ്ലോബൽ എക്സ്പോയ്ക്ക് സ്ത്രീകളെത്തി
dot image

കാസർഗോഡ്: പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത. നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കാസർകോട് കുണിയയിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോയിലാണ് സ്ത്രീകളെത്തിയത്. എക്സ്പോയിൽ ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളിൽ സ്ത്രീകളെ മാത്രമാണ് പ്രവേശിപ്പിച്ചത്.

ഫെബ്രുവരി 4,5,6,7,8 എന്നീ തീയതികളിലാണ് സമസ്തയുടെ നൂറാം വാർഷികാഘോഷം നടക്കുക. കുണിയയിൽ ഇതിനായി പ്രത്യേക വേദി സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് വൈകുന്നേരം നാല് മണിക്കാണ് ഉദ്‌ഘാടനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യുക. സമാപന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കും.

Content Highlights: Samastha has taken a landmark step by permitting women to enter and participate in a public programme for the first time. Women entered global expo venue at two dates

dot image
To advertise here,contact us
dot image