തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; നാളെ ആൻജിയോഗ്രാം ചെയ്യും

മെഡിക്കൽ കോളേജിലെ സെല്ലിലാണ് അഡ്മിറ്റ് ചെയ്തത്

തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; നാളെ ആൻജിയോഗ്രാം ചെയ്യും
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ സെല്ലിലാണ് അഡ്മിറ്റ് ചെയ്തത്.

നാളെ ആൻജിയോഗ്രാം ചെയ്യും. നേരത്തെ ജയിലിൽ വെച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ആൻജിയോഗ്രാമിന് നിർദേശിച്ചത്. നാളെ ആൻജിയോഗ്രാം ചെയ്ത് വൈകിട്ട് വരെ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒൻപതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തത് കണ്ഠരര് രാജീവര് ആയിരുന്നുവെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരർക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.

Content Highlight : Thantri Kandararu Rajeevaru has been admitted to the Medical College, where an angiogram is scheduled to be performed tomorrow.

dot image
To advertise here,contact us
dot image