നരേന്ദ്രമോദിയുടെ വികസിത ഭാരതത്തിൽ കേരളമെന്നൊരു സംസ്ഥാനമില്ലേ?; കേന്ദ്ര ബജറ്റ് സമ്പൂർണ നിരാശ: രമേശ് ചെന്നിത്തല

എയിംസെന്നും അതിവേഗ റെയില്‍പാതയെന്നുമൊക്കെ പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല

നരേന്ദ്രമോദിയുടെ വികസിത ഭാരതത്തിൽ കേരളമെന്നൊരു സംസ്ഥാനമില്ലേ?; കേന്ദ്ര ബജറ്റ് സമ്പൂർണ നിരാശ: രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്രമോദിയുടെ വികസിത ഭാരതത്തില്‍ കേരളമെന്നൊരു സംസ്ഥാനമില്ലേ എന്നാണ് കേന്ദ്ര ബജറ്റ് കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സമ്പൂര്‍ണ നിരാശയാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. എയിംസെന്നും അതിവേഗ റെയില്‍പാതയെന്നുമൊക്കെ പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും അതില്‍ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന ഒരു സൂചനയുമില്ല. പ്രധാനന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരതത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. എന്നാല്‍ ഒന്നും നടന്നില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

Also Read:

2014 ലെ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മുതല്‍ കേരളത്തിന് അവഗണനയാണ് ലഭിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റ് ബിജെപി നേതാക്കളും റോഡ്ഷോയുമായി കേരളത്തിന്റെ തെരുവുകളിലിറങ്ങും. ഇടിവെട്ടും വണ്ണം ചില പ്രഖ്യാപനങ്ങള്‍ നടത്തും. പിന്നെ അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. ഏഴ് സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പ്രഖ്യപിച്ചപ്പോള്‍ കേരളത്തെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് തന്റെ പോക്കറ്റിലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബജറ്റ് വന്നപ്പോള്‍ കിട്ടിയത് വട്ടപ്പൂജ്യം. ബിജെപി സര്‍ക്കാരിന്റെ ഈ കടുത്ത അവഗണനയ്‌ക്കെതിരെ ശക്തമായ ജനവികാരം കേരളീയ സമൂഹത്തില്‍ നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്രമോദിയുടെ വികസിത ഭാരതത്തില്‍ കേരളമൊന്നൊരു സംസ്ഥാനമില്ലേ എന്നാണ് ഈ കേന്ദ്ര ബഡ്ജറ്റ് കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നത്. സമ്പൂര്‍ണ്ണ നിരാശയാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റ് മലയാളിക്ക് സമ്മാനിക്കുന്നത്. എയിംസെന്നും അതിവേഗ റെയില്‍പാതയെന്നുമൊക്കെ പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും അതില്‍ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന ഒരു സൂചനയുമില്ല. പ്രധാനന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരതത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. പക്ഷെ ഒന്നും നടന്നില്ലെന്ന് മാത്രം.

2014 ലെ മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്്ജറ്റില്‍ മുതല്‍ കേരളത്തിന് അവഗണനയാണ് ലഭിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റ് ബിജെപി നേതാക്കളും റോഡ്ഷോയുമായി കേരളത്തിന്റെ തെരുവുകളിലിറങ്ങും. ഇടിവെട്ടും വണ്ണം ചില പ്രഖ്യാപനങ്ങള്‍ നടത്തും. പിന്നെ അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. ഏഴ് സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പ്രഖ്യപിച്ചപ്പോള്‍ അതിലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് തന്റെ പോക്കറ്റിലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബഡ്ജറ്റ് വന്നപ്പോള്‍ കിട്ടിയത് വട്ടപ്പൂജ്യം. ബിജെപി സര്‍ക്കാരിന്റെ ഈ കടുത്ത അവഗണനയ്‌ക്കെതിരെ ശക്തമായ ജനവികാരം കേരളീയ സമൂഹത്തില്‍ നിന്നുണ്ടാകണം.

Content Highlights- Ramesh Chennithala, the leader of the opposition in Kerala, has voiced strong opposition against the 2026 central budget

dot image
To advertise here,contact us
dot image