മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി; മിനിമോള്‍ വൈസ് പ്രസിഡന്റ്

എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, ബിജെപി നാല്, രണ്ട് വിമതര്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി; മിനിമോള്‍ വൈസ് പ്രസിഡന്റ്
dot image

തൃശ്ശൂര്‍: മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ ടീച്ചര്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, ബിജെപി നാല്, രണ്ട് വിമതര്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നൂര്‍ജഹാന്‍ നവാസ് ആയിരുന്നു നേരത്തെ വൈസ് പ്രസിഡന്റ്.

ബിജെപി അംഗങ്ങളുടെ വോട്ട് നേടിയാണ് വിജയിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശപ്രകാരം നൂര്‍ജാന്‍ രാജിവെക്കുകയായിരുന്നു. നൂര്‍ജഹാന്‍ അടക്കം എട്ട് അംഗങ്ങളെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഇവരെ തിരിച്ചെടുക്കാത്തത് കൊണ്ടാണ് തങ്ങള്‍ വോട്ട് ചെയ്തതെന്നാണ് ഇന്ന് ബിജെപി പ്രതികരിച്ചത്.

Content Highlights: mattathur vice President election bjp vote to congress candidates

dot image
To advertise here,contact us
dot image