ശബരിമല സ്വർണക്കൊള്ളക്കേസ്; അഡ്വ. എ കെ ഉണ്ണികൃഷ്ണനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു

എസ്‌ഐടിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം

ശബരിമല സ്വർണക്കൊള്ളക്കേസ്; അഡ്വ. എ കെ ഉണ്ണികൃഷ്ണനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍. എസ്‌ഐടിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സ്വര്‍ണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തവ് പുറത്തിറക്കിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിക്ക് പുറമെ ഇഡിയും അന്വേഷണം ശക്തമാക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ച മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇഡി ഇന്ന് നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗൗരവതരമാണെന്ന് ചൂണ്ടിക്കാണിച്ചു. കേസില്‍ കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തിന് പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങള്‍ക്ക് അന്വേഷണത്തില്‍ സംശയമുണ്ടാകുമെന്നും കോടതി പറഞ്ഞിരുന്നു.

Content Highlight; Government appoints Adv. N K Unnikrishnan as special prosecutor in Sabarimala gold theft cases

dot image
To advertise here,contact us
dot image