

ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബായ്. സ്വര്‍ണാഭരണ വില്‍പന, മൊത്തവ്യാപാരം, നിക്ഷേപം എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് സ്വര്‍ണത്താല്‍ പൊതിഞ്ഞ അത്ഭുത തെരുവിലൂടെ ലക്ഷ്യമിടുന്നത്. ആഗോള സ്വര്‍ണാഭരണ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി ദുബായ് മാറ്റുക എന്നതും പ്രധാന ലക്ഷ്യമാണ്.
സ്വര്‍ണം കൊണ്ട് നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ 'ഗോള്‍ഡ് സ്ട്രീറ്റ്' ഒരുക്കിക്കൊണ്ട് ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്. പുതുതായി ആരംഭിച്ച ദുബായ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണ് ഗോള്‍ഡ് സ്ട്രീറ്റും ഒരുങ്ങുന്നത്. സ്വര്‍ണത്താൽ ചുറ്റപ്പെട്ട തെരുവ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബായിലെ സ്വര്‍ണാഭരണ വ്യാപാരത്തിന്റെ പുതിയ ആസ്ഥാനമായി ഇവിടം മാറും. ചില്ലറ വില്‍പ്പനയും മൊത്ത വ്യാപാരവും നിക്ഷേപവുമെല്ലാം ഗോള്‍ഡ് സ്ട്രീറ്റില്‍ കേന്ദ്രീകരിക്കും.
ദുബായുടെ പാരമ്പര്യത്തിനൊപ്പം ഭാവിയിലെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. സ്വര്‍ണ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിലെ പ്രധാന ആകര്‍ഷണമായിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. പ്രമുഖ ഇന്ത്യന്‍-അറബ് ജ്വല്ലറികള്‍ ഇതിനോടകം തന്നെ ഇവിടെ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സ്വര്‍ണത്തിന് പുറമെ പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് മേഖലകളിലെ ആയിരത്തിലധികം ബ്രാന്‍ഡുകളും അണിനിരക്കും.
പുതിയതായി ഒരുങ്ങുന്ന ഗോള്‍ഡ് സ്ട്രീറ്റ് ദുബായുടെ സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ. സ്വര്‍ണ വിപണിയിലെ ലോകത്തിലെ രണ്ടാമത്തെ വലിയ കേന്ദ്രമാണ് യുഎഇ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശതകോടി ഡോളറിന്റെ സ്വര്‍ണമാണ് രാജ്യം കയറ്റുമതി ചെയ്തത്. സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ, ഇന്ത്യ, ഹോങ്കോംഗ്, തുര്‍ക്കി എന്നിവയാണ് പ്രധാന വ്യാപാര പങ്കാളികള്‍.
Content Highlights: Dubai is set to create the world’s first Gold Street, designed to centralize global gold trade under one roof. The project aims to enhance efficiency in the gold market and provide a unified platform for buyers, sellers, and traders. It reflects Dubai's commitment to becoming a global hub for gold commerce, further solidifying its position in the precious metals industry.