

ആലപ്പുഴ: സ്ഥലത്തിന്റെ പോക്കുവരവ് നടത്താനായി കൈക്കൂലി വാങ്ങിയ കേസിൽ ആലപ്പുഴ വെൺമണി വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റിന് ഏഴ് വർഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി. 2013ലുണ്ടായ സംഭവത്തിലാണ് കൊട്ടാരക്കര സ്വദേശി എ കെ സക്കീർ ഹുസൈനെതിരെ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷയെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതി.
പത്തനംതിട്ട കൈപ്പുഴ സ്വദേശി വെൺമണി വില്ലേജ് ഓഫീസ് പരിധിയിൽ വാങ്ങിയ 27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാനായി എ കെ സക്കീർ ഹുസൈൻ ആയിരം രൂപ കൈക്കൂലി വാങ്ങി എന്നാണ് കേസ്. തുക കൈപ്പറ്റുന്നതിനിടെ ആലപ്പുഴ വിജിലൻസ് സക്കീർ ഹുസൈനെ പിടികൂടുകയായിരുന്നു.
Content Highlights: A court sentenced the former village assistant of Venmony village office in Alappuzha to seven years of imprisonment and a fine of Rs 35,000 in a bribery case