

കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കന്‍ മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ബാബുരാജ്(50) ആണ് മരിച്ചത്. കസ്റ്റഡിയില്‍വെച്ച് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തുനിന്നാണ് ബാബുരാജിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പ്രദേശത്ത് അപരിചതന്‍ അലഞ്ഞുനടക്കുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ അറിയിക്കുകയും പൊലീസ് എത്തി ബാബുരാജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ബാബുരാജിനെ സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് പറയുന്നു.
Content Highlights- A middle-aged man was found dead in thrikkakara police custody