കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍

കാണിക്കവഞ്ചിയിലെ 35,000 രൂപയാണ് ഇയാള്‍ അപഹരിക്കാന്‍ ശ്രമിച്ചത്

കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍
dot image

ആലപ്പുഴ: കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണത്തിന് ശ്രമിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ പിടിയില്‍. കോണ്‍ഗ്രസ് പ്രദേശിക നേതാവ് കൂടിയായ ഹരിപ്പാട് കുമാരപരം സ്വദേശി രാഗേഷ് കൃഷ്ണയെയാണ് ദേവസ്വം വിജിലന്‍സ് കയ്യോടെ പിടികൂടിയത്.

ഹരിപ്പാട് സുബ്രഹ്‌മണ്യക്ഷേത്രത്തിലാണ് സംഭവം. കാണിക്കവഞ്ചിയിലെ 35,000 രൂപയാണ് ഇയാള്‍ അപഹരിക്കാന്‍ ശ്രമിച്ചത്. പണം എണ്ണുന്നതിനിടെ ബാഗിലേയ്ക്ക് മാറ്റുകയായിരുന്നു.

Content Highlights: Devaswom Board employee arrested for attempting to steal money at haripad

dot image
To advertise here,contact us
dot image