തോമസ് ഐസക്കിനേയും രവീന്ദ്രനാഥിനേയും വീണ്ടും മത്സരിപ്പിച്ചേക്കും; പ്രദീപ് കുമാറിനും സുരേഷ് കുറുപ്പിനും സാധ്യത

ഭരണം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന സന്ദേശമാണ് സിപിഐഎം നേത്യത്വം നല്‍കുന്നത്

തോമസ് ഐസക്കിനേയും രവീന്ദ്രനാഥിനേയും വീണ്ടും മത്സരിപ്പിച്ചേക്കും; പ്രദീപ് കുമാറിനും സുരേഷ് കുറുപ്പിനും സാധ്യത
dot image

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി ഭരണം നിലനിര്‍ത്താന്‍ സിപിഐഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ചാലും ഇല്ലെങ്കിലും പോളിറ്റ് ബ്യൂറോയില്‍ നിന്ന് മറ്റൊരാള്‍ക്കൂടി ജനവിധി തേടാനാണ് സാധ്യത. മുന്‍ മന്ത്രിമാരെയും എം പിമാരെും കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും മത്സരത്തിന് ഇറക്കാനാണ് നേതൃതലത്തിലെ ആലോചന.

ഭരണം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന സന്ദേശമാണ് സിപിഐഎം നേത്യത്വം നല്‍കുന്നത്. ടേം, പ്രായം എന്നിവയൊന്നും കണക്കാക്കാതെ നേതാക്കളെ മത്സരിപ്പിക്കാനാണ് ധാരണ. ആലപ്പുഴയില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക് വീണ്ടും ജനവിധി തേടിയേക്കും. മുന്‍ മന്ത്രി സി രവീന്ദ്രനാഥിന്റെ പേര് മണലൂരില്‍ ചര്‍ച്ചയിലുണ്ട്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ വീണ്ടുമിറങ്ങാനാണ് സാധ്യത. കോട്ടയം മണ്ഡലത്തില്‍ സുരേഷ് കുറുപ്പും, കായംകുളത്ത് സി എസ് സുജാതയും പരിഗണനയിലുണ്ട്. മുന്‍ എം പി പി കെ ബിജുവിന്റെ പേര് ആറ്റിങ്ങലിലാണുള്ളത്. അരൂര്‍ അല്ലെങ്കില്‍ അമ്പലപ്പുഴയില്‍ എ എം ആരിഫ് മത്സരിച്ചേക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, ഇ പി ജയരാജന്‍, ജി സുധാകരന്‍ എന്നിവരുടെ പേരും പാര്‍ട്ടിയുടെ ആലോചനകളിലുണ്ട്.

Content Highlights: Assembly Election 2026 Thomas issac and C Raveendranath may contest From cpim

dot image
To advertise here,contact us
dot image