

അണ്ടർ 19 ഏകദിന ലോകകപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഓസ്‌ട്രേലിയൻ ഇടംകൈയ്യൻ ബാറ്റർ വിൽ മലാജ്‌ചുക്ക് . വെറും 51 പന്തിൽ സെഞ്ച്വറി തികച്ചാണ് നേട്ടം. ഐസിസി പുരുഷ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. അഞ്ചു സിക്‌സറും 12 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. അകെ മൊത്തം 55 പന്തിൽ 102 റൺസെടുത്ത് യുവ താരം പുറത്തായി.
നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ജപ്പാനെതിരെ 202 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു ഈ പ്രകടനം. താരത്തിന്റെ മികവിൽ വെറും 29 .1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യം മറികടന്നു. ഒരു മത്സരത്തിൽ നിന്ന് ഒരു ജയവുമായി ഗ്രൂപ്പ് എ യിൽ രണ്ടാമതാണ് ഓസ്‌ട്രേലിയ. രണ്ട് മത്സരങ്ങളിൽ രണ്ടും ജയിച്ച ശ്രീലങ്കയാണ് ഗ്രൂപ്പ് എ യിൽ ഒന്നാമത്.
Content Highlights:not vaibhav, Malajczuk smashing the fastest century in under 19 worldcup