'ജീവിതത്തിൽ ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ മോട്ടിവേഷൻ ആണ് പൃഥ്വിരാജ് അന്ന് നൽകിയത്', അഭിലാഷ് പിള്ള

സുമതി വളവിന്റെ റീലീസ് സമയത്ത് ലഭിച്ച സോഷ്യൽ മീഡിയ അറ്റാക്കിൽ പൃഥ്വിരാജുമായി സംസാരിച്ചിരുന്നു, അദ്ദേഹം നൽകിയ മോട്ടിവേഷൻ കാരണം തളർന്നില്ല

'ജീവിതത്തിൽ ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ മോട്ടിവേഷൻ ആണ് പൃഥ്വിരാജ് അന്ന് നൽകിയത്', അഭിലാഷ് പിള്ള
dot image

കഴിഞ്ഞ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു അർജുൻ അശോകൻ നായകനായി എത്തിയ സുമതി വളവ്. മാളികപ്പുറത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രമായിരുന്നു സുമതി വളവ്. സിനിമയുടെ റീലീസ് സമയത്ത് നേരിട്ട സോഷ്യൽ മീഡിയ അറ്റാക്കുകളിൽ തളരാതെ തന്നെ പിടിച്ചു നിർത്തിയത് പൃഥ്വിരാജ് നൽകിയ മോട്ടിവേഷൻ ആയിരുന്നുവെന്ന് പറയുകയാണ് അഭിലാഷ് ഇപ്പോൾ. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'സുമതി വളവ് റിലീസായി ആദ്യത്തെ ദിവസം സ്വാഭാവികമായി ഉണ്ടാകുന്ന അറ്റാക്ക് ഉണ്ടായി. അത് ഫാമിയ്ക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയാണ്. ഈ അറ്റാക്ക് കണ്ടപ്പോൾ സങ്കടമായി ഞാൻ രാജുവേട്ടന് മെസ്സേജ് അയച്ചു. ഞാൻ എന്ത് കാര്യമുണ്ടെങ്കിലും ഷെയർ ചെയ്യുന്നൊരു ആളാണ് രാജുവേട്ടൻ. വല്ലാതെ വിഷമം തോന്നുന്നു സോഷ്യൽ മീഡിയ അറ്റാക്ക് ചെയ്യുന്നുവെന്ന്. പുള്ളി എനിക്ക് ഒരു റീപ്ലേ ഇട്ടു, എന്റെ ലൈഫിൽ വലിയൊരു മോട്ടിവേഷൻ ആണ് പുള്ളി തന്നത്.

Sumathi Valavu Movie

'ശീലം ഇല്ലാത്തതു കൊണ്ടാണ് ശീലം ആകുമ്പോൾ മാറിക്കോളും സങ്കടം, നീ അത് ആലോചിക്കാതെ, നിന്റെ ജോലി നീ ചെയ്തു സിനിമയെ പ്രമോട്ട് ചെയ്യുക പടം ഓടിക്കോളും' എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ കോൺഫിൻസ് ആണ് ആ മെസ്സേജ്. അടുത്ത ദിവസം തൊട്ട് പ്രമോഷൻ തിയേറ്റർ വിസിറ്റ് എല്ലാം ഇറങ്ങി. സിനിമ ഒരു ഹിറ്റിലേക്ക് എത്തിയപ്പോൾ ഞാൻ അദ്ദേഹത്തിന് വീണ്ടും മെസ്സേജ് അയച്ചു. താങ്ക്സ് പറഞ്ഞുകൊണ്ട്.

എന്തിനാണ് എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങൾ അന്ന് എന്തോ തിരക്കിൽ ഇരുന്ന് അയച്ച സാധാ മെസ്സേജ്, പക്ഷേ എന്നെ സംബന്ധിച്ച് എനിക്ക് അത് ലൈഫിൽ വലിയ മോട്ടിവേഷൻ ആയിരുന്നു ചേട്ടാ എന്ന് പറഞ്ഞു. നേരിട്ട് കണ്ടപ്പോൾ ഞാൻ പറഞ്ഞു അന്ന് ആ മെസ്സേജ് ചേട്ടൻ അയച്ചില്ലായിരുന്നുവെങ്കിൽ ഞാനും അവിടെ തളർന്ന് ഇരുന്നേനെയെന്ന്. പുള്ളി തരുന്ന അഡ്വൈസ് നല്ലതാണ്. പണ്ട് മുതലേ ഇതൊക്കെ ഫേസ് ചെയ്ത് വന്നതല്ലേ. ഇന്നും അതിന് കുറവുണ്ടോ; അഭിലാഷ് പിള്ള പറഞ്ഞു.

Content Highlights:  Abhilash Pilla has said that the greatest motivation he has ever received in his life came from actor Prithviraj. Recalling the moment, he explained how Prithviraj’s words had a lasting impact and helped him move forward during a crucial phase. The statement has drawn attention from fans and film circles.

dot image
To advertise here,contact us
dot image