'രാഹുലും പ്രിയങ്കയും പ്രധാന പദവികളിൽ എത്തട്ടെ'; പ്രിയദർശിനി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി ലീലാവതി ടീച്ചർ

ഇന്ദിരാ ഗാന്ധി മതേതരത്വത്തിന് വേണ്ടി നിലകൊണ്ടുവെന്നും ലീലാവതി ടീച്ചർ

'രാഹുലും പ്രിയങ്കയും പ്രധാന പദവികളിൽ എത്തട്ടെ'; പ്രിയദർശിനി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി ലീലാവതി ടീച്ചർ
dot image

കൊച്ചി: പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം ലീലാവാതിക്ക് സമ്മാനിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന പരിപാടിയിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ദിരാ ഗാന്ധിയില്‍ നിന്ന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്, ഇപ്പോള്‍ കൊച്ചു മകന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും പുരസ്‌കാരം ലഭിച്ചുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അവര്‍ പറഞ്ഞു.

ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചു. ഇന്ദിരാ ഗാന്ധി മതേതരത്വത്തിന് വേണ്ടി നിലകൊണ്ടു. രാഹുലും പ്രിയങ്കയും രാജ്യത്തിന്റെ കൂടുതല്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നുവെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു. അത് കാണാന്‍ താന്‍ ചിലപ്പോള്‍ ഉണ്ടായെന്ന് വരില്ല. പക്ഷെ താന്‍ അത് ഭാവനയില്‍ കാണുന്നു. അങ്ങനെ സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ലീലാവതി ടീച്ചര്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കി.
98 വയസുള്ള ലീലാവതി ടീച്ചര്‍ ഇപ്പോഴും മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുന്നുവെന്നും നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights: priyadarshini sahitya award presented to prof m leelavathi by rahul gandhi

dot image
To advertise here,contact us
dot image