സ്വകാര്യബസ്സില്‍ നിന്ന് വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി

ബസ് അമിതവേഗത്തില്‍ ആയിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണതെന്നും പരാതിക്കാരി ആരോപിച്ചു

സ്വകാര്യബസ്സില്‍ നിന്ന് വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി
dot image

പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ സ്വകാര്യബസ്സില്‍ നിന്ന് വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി. പത്തനംതിട്ട കോരഞ്ചേരി റൂട്ടില്‍ ഓടുന്ന മാടപ്പള്ളില്‍ എന്ന ബസ്സിനെതിരെയാണ് പരാതി. പത്തനംതിട്ട സ്വദേശിനി ഓമന വിജയന്റെ (71) കൈ ആണ് വീണ് ഒടിഞ്ഞത്. ബസ് അമിതവേഗത്തില്‍ ആയിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണതെന്നും പരാതിക്കാരി ആരോപിച്ചു. എന്നാല്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാതെ പരിസരത്ത് ഇറക്കിവിട്ട് ബസ് ജീവനക്കാര്‍ പോയെന്നാണ് പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

Content Highlights: Complaint Alleges woman fell in bus and broke her arm was dropped off near a hospital at pathanamthitta

dot image
To advertise here,contact us
dot image