അതിന്റെ ക്രെഡിറ്റും ഗംഭീറിനുള്ളതാണ്; തുറന്നുപറഞ്ഞ് മുൻ താരം

108 പന്തിൽ 124 റൺസ് നേടിയ വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയിപ്പിക്കാൻ സാധിച്ചില്ല

അതിന്റെ ക്രെഡിറ്റും ഗംഭീറിനുള്ളതാണ്; തുറന്നുപറഞ്ഞ് മുൻ താരം
dot image

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. മൂന്ന് മത്സര പരമ്പരയിൽ രണ്ടെണ്ണം തോറ്റാണ് ഇന്ത്യ പരമ്പര അടിയറവ് പറഞ്ഞത്. ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യ പിന്നീടുള്ള രണ്ട് കളിയിലും തോൽക്കുകയായിരുന്നു. ഇന്നലെ ഇൻഡോറിൽ നടന്ന അവസാന മത്സരത്തിൽ 41 റൺസിനായിരുന്നു ഇന്ത്യൻ തോൽവി.

108 പന്തിൽ 124 റൺസ് നേടിയ വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയിപ്പിക്കാൻ സാധിച്ചില്ല. വിരാട് കോഹ്ലിയെ കൂടാതെ നിതീഷ് കുമാർ റെഡ്ഡിയും (57 പന്തിൽ 53) ഹർഷിത് റാണ (43 പന്തിൽ 52) എന്നിവരാണ് ഇന്ത്യക്കായി ബാറ്റ് കൊണ്ട് തിളങ്ങിയത്. ഇതിൽ എടുത്ത് പറയേണ്ടത് ഹർഷിത് റാണയുടെ പ്രകടനമാണ്. വിരാട് കോഹ്ലിയുമൊത്ത് ഏഴാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ റാണക്ക് സാധിച്ചു.

അടിച്ച 52 റൺസിൽ നാല് ഫോറും നാല് സിക്‌സറും റാണ നേടിയിരുന്നു. വിരാടിനെ കാഴ്ച്ചക്കാരനാക്കി കിവി ബൗളർമാരെ കടന്നാക്രമിച്ചത് റാണയായിരുന്നു. റാണയുടെ ഈ മികവിന് കോച് ഗൗതം ഗംഭീറിനും ക്രെഡിറ്റ് നൽകണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ്.

നിതീഷിന് പകരം ഹാർദിക്ക് പാണ്ഡ്യ കൂടി വരുമ്പോൾ കുറച്ചുകൂടി മികവ് കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ടീമിൽ അവസരം നൽകുന്നതിന് നിരന്തരം ട്രോളുകൾ ലഭിക്കുന്ന താരമാണ് റാണ. തനിക്ക് അർഹിക്കാത്ത പൊസിഷനാണെന്നും കോച്ച് ഗൗതം ഗംഭീറിന്റെ പെറ്റ് ആണെന്നും റാണയെ ഒരുപാട് പേർ അധിക്ഷേപിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായി ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് കാട്ടി അദ്ദേഹം വളരുകയാണ്. പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും റൺസ് നേടിയവരിൽ നാലാമതാണ് ഈ ബൗളിങ് ഓൾറൗണ്ടർ.

'നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ഹാർദിക് പാണ്ഡ്യ വന്നാൽ, ഹാർദിക് പാണ്ഡ്യയും ഹർഷിത് റാണയും ചേർന്നുള്ള കോമ്പിനേഷൻ വളരെ മികച്ചതായിരിക്കും. ഹാർദിക് പാണ്ഡ്യയും തുടർന്ന് ഹർഷിത് റാണയും ക്രീസിലെത്തുന്നത് ബാറ്റിങ് ഡെപ്ത് ശക്തിപ്പെടുത്തും. ഹർഷിത്തിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു അദ്ദേഹം അതിനെയെല്ലാം മറികചന്നു. അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചതിന് ഗംഭീറിനും ക്രെഡിറ്റ് നൽകണം. പുറത്തുനിന്നുള്ള വിമർശനങ്ങൾ കണക്കിലെടുക്കാതെ അദ്ദേഹം അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടിരുന്നു, ഇത് ഹർഷിതിന്റെ പ്രകടനത്തെ സഹായിച്ചു,' രമേശ് പറഞ്ഞു.

COntent Highlights- Sadhagopan Ramesh praises Harshit Rana owes credit to Gambhir

dot image
To advertise here,contact us
dot image