

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ മൂന്നാം ദിനം 487 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 483 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 481 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാമതുമാണ്.
പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് 118 പോയിന്റുമായി സ്‌കൂളുകള്‍ വിഭാഗത്തില്‍ ഒന്നാമത്. പത്തനംതിട്ടയിലെ എസ്‌വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂരാണ് രണ്ടാമത്.
കുച്ചുപ്പുടി, തിരുവാതിരക്കളി, പരിചമുട്ട്, ചവിട്ടുനാടകം, മലപുലയ ആട്ടം, നാടന്‍ പാട്ട്, സംഘഗാനം, കോല്‍ക്കളി തുടങ്ങിയ ജനപ്രിയ മത്സരങ്ങള്‍ ഇന്ന് വേദിയിലെത്തും. 25 വേദികളിലായി 249 ഇനങ്ങളിലായി 12,000ത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ കലോത്സവത്തിന് മാറ്റുരക്കുന്നത്.
Content Highlights: Kannur district is currently leading in the Kerala School Kalolsavam 2026, as per the latest points tally