

പത്തനംതിട്ട: മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. വിദ്വേഷ പരാമർശം നടത്തിയ ശശികലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറിയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
'പമ്പ ഒരു നദിയല്ലേ?, കല്ലിട്ടുകെട്ടി തിരിച്ചാണ് വേദി ഉണ്ടാക്കുന്നത്. അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു131ാമത് മാരമൺ മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടുള്ള ശശികലയുടെ വിവാദ പരാമർശം. പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിരുന്നു.
Content Highlights: Complaint against Hindu Aikya Vedi leader KP sasikala on her comment about Maramon Convention