ഇത് കസറും മോനേ! ലാസ്റ്റ് ഷോട്ടിലെ വാൾട്ടർ മമ്മൂട്ടിയല്ലേ;ചത്താ പച്ചാ ട്രെയിലറിൽ മമ്മൂട്ടിയെ തിരഞ്ഞ് ആരാധകർ

മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള യാതൊരു സൂചനകളും ഇതുവരെ പുറത്തുവന്നിരുന്നില്ല

ഇത് കസറും മോനേ! ലാസ്റ്റ് ഷോട്ടിലെ വാൾട്ടർ മമ്മൂട്ടിയല്ലേ;ചത്താ പച്ചാ ട്രെയിലറിൽ മമ്മൂട്ടിയെ തിരഞ്ഞ് ആരാധകർ
dot image

WWE റെസ്ലിങ് പശ്ചാത്തലത്തിലെത്തുന്ന ചത്താ പച്ച സിനിമയുടെ ട്രെയിലര്‍ പ്രേക്ഷകരെ മുഴുവന്‍ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയ അതിഥി വേഷമുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള നടന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നിരുന്നാലും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള യാതൊരു സൂചനകളും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും മമ്മൂട്ടിയെ തിരഞ്ഞ് കണ്ടുപിടിക്കാന്‍ നോക്കുകയാണ് ആരാധകര്‍.

ട്രെയിലറിന്റെ അവസാനം ഒരാള്‍ പിന്‍തിരിഞ്ഞുനിന്ന് തലയില്‍ ഒരു കെട്ട് കെട്ടുന്ന രംഗമുണ്ട്. ആ തിരിഞ്ഞുനില്‍ക്കുന്നത് മമ്മൂട്ടി ആണെന്നാണ് നിരവധി പേര്‍ പറയുന്നത്. 'വാള്‍ട്ടറിന്റെ പിള്ളേരെ തൊടാന്‍ ഒരുത്തനും വളര്‍ന്നിട്ടില്ലടാ' എന്ന് ഒരു കുട്ടി പറയുന്ന വോയ്‌സ് ഓവറുണ്ട്. അങ്ങനെയൊരു മാസ് പരിവേഷം നല്‍കണമെങ്കില്‍ അത് മമ്മൂട്ടി തന്നെയാകുമെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. ട്രെയിലറില്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 'ചത്താ പച്ച' എന്ന് പറയുന്ന ശബ്ദം മമ്മൂട്ടിയുടേത് ആണെന്നും അല്ലെന്നും കമന്റില്‍ തര്‍ക്കം നടക്കുന്നുണ്ട്.

അതേസമയം, ചത്താ പച്ച ട്രെയിലര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് (മാര്‍ക്കോ ഫെയിം), പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഗംഭീര ആക്ഷനും ഒപ്പം കോമഡിയും ഇമോഷനും കൃത്യമായ അളവില്‍ കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും, ചിത്രത്തില്‍ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെന്‍സുകള്‍ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയിലര്‍ സൂചിപ്പിക്കുന്നു.

Screenshot of Mammootty from Chatha pacha trailer

നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്‍സ്മാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കിയത്. റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ്.

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഈണം പകര്‍ന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗില്‍ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അവരുടെ പ്രതീക്ഷകളെ പൂര്‍ണ്ണമായും സാധൂകരിക്കുന്ന ഒന്നാവും ചിത്രമെന്ന ഉറപ്പും ഈ ട്രെയ്‌ലര്‍ നല്‍ക്കുന്നുണ്ട്.

സിദ്ദിഖ്, ലക്ഷ്മി മേനോന്‍, മനോജ് കെ ജയന്‍, ഖാലിദ് അല്‍ അമേരി, റാഫി, തെസ്നി ഖാന്‍, മുത്തുമണി, കാര്‍മെന്‍ എസ് മാത്യു, ദര്‍തഗ്നന്‍ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണന്‍ നമ്പ്യാര്‍, മിനോണ്‍, സരിന്‍ ശിഹാബ്, വേദിക ശ്രീകുമാര്‍, ഓര്‍ഹാന്‍, ആല്‍വിന്‍ മുകുന്ദ്, അര്‍ച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 115 ലധികം രാജ്യങ്ങളില്‍ ആണ് ചിത്രം റിലീസ് പ്ലാന്‍ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പന്‍ റിലീസ് ഒരുക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പന്‍ ടീമായ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ്. അവര്‍ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് 'ചത്താ പച്ച'. തെലുങ്ക് സംസ്ഥാനങ്ങളില്‍ മൈത്രി മൂവി മേക്കേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്- കര്‍ണാടക സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത് പിവിആര്‍ ഇനോക്സ് പിക്ചേഴ്സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്.

Chatha Pacha movie poster

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രന്‍, അഡീഷണല്‍ ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, സുദീപ് ഇളമന്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, ആക്ഷന്‍- കലൈ കിങ്സണ്‍, വസ്ത്രാലങ്കാരം- മെല്‍വി, മേക്കപ്പ്- റോണക്സ് സേവ്യര്‍, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോര്‍ജ് എസ്, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, ആര്‍ട്ട്- സുനില്‍ ദാസ്, സൌണ്ട് ഡിസൈന്‍-ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൌണ്ട് മിക്സ്-അരവിന്ദ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍-അരീഷ് അസ്ലം, ജിബിന്‍ ജോണ്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി-അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്-ശ്രീക് വാരിയര്‍, പബ്ലിസിറ്റി ഡിസൈന്‍-യെല്ലോ ടൂത്ത്സ്, വിഷ്വല്‍ ഇഫക്റ്റുകള്‍-വിശ്വ എഫ്എക്സ്, ഡിഐ-കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകള്‍-യുനോയിയന്‍സ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടര്‍-ആര്‍പി ബാല (ആര്‍പി സ്റ്റുഡിയോസ്), മര്‍ച്ചന്‍ഡൈസ് പാര്‍ട്ണര്‍-ഫുള്‍ ഫിലിമി, പിആര്‍ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

Content Highlights: Chatha Pacha movie trailer last shot, people says it is Mammootty.

dot image
To advertise here,contact us
dot image