ശബരിമല മകരവിളക്ക്: പത്തനംതിട്ടയിൽ നാളെ പ്രാദേശിക അവധി,പരീക്ഷകൾക്ക് മാറ്റമില്ല

ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് നാളെ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ, പരീക്ഷകൾക്ക് മാറ്റമില്ല

ശബരിമല മകരവിളക്ക്: പത്തനംതിട്ടയിൽ നാളെ പ്രാദേശിക അവധി,പരീക്ഷകൾക്ക് മാറ്റമില്ല
dot image

പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. പൊങ്കൽ പ്രമാണിച്ച് വ്യാഴാഴ്ച്ചയും പത്തനംതിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: In connection with the Sabarimala Makaravilakku festival, the Pathanamthitta District Collector has declared a local holiday for tomorrow.

dot image
To advertise here,contact us
dot image