സ്വന്തം ശവകുടീരമൊരുക്കി കാത്തിരുന്നു! ഒടുവിൽ 80കാരൻ മരണത്തിന് കീഴടങ്ങി

തന്റെ മരണത്തിന് പിന്നാലെ മക്കൾക്ക് ഒരു ബുദ്ധിമുട്ടാകരുതെന്ന ചിന്തയിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം

സ്വന്തം ശവകുടീരമൊരുക്കി കാത്തിരുന്നു! ഒടുവിൽ 80കാരൻ മരണത്തിന് കീഴടങ്ങി
dot image

ആരോഗ്യമുള്ള ജീവിതം നയിക്കുന്ന സമയത്ത് സ്വന്തമായി ശവകുടീരം നിർമിച്ച 80കാരനായ തെലങ്കാന സ്വദേശി മരിച്ചു. ജനുവരി 11നാണ് അദ്ദേഹം മരിച്ചത്. ലക്ഷ്മീപുരം ഗ്രാമവാസിയായ നക്ക ഇന്ദ്രയ്യയാണ് സ്വന്തം ശവകുടീരം നിർമിച്ചത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഈയൊരു നീക്കത്തിലൂടെ രാജ്യം മുഴുവൻ അദ്ദേഹം അറിയപ്പെട്ടിരുന്നു. തന്റെ മരണത്തിന് പിന്നാലെ മക്കൾക്ക് ഒരു ബുദ്ധിമുട്ടാകരുതെന്ന ചിന്തയിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം.

ഭാര്യയുടെ ശവകുടീരത്തിന് സമീപമായാണ് അദ്ദേഹം തന്റേത് നിർമിച്ചത്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ശാശ്വതമായ സത്യങ്ങൾ അടങ്ങുന്ന ഒരു സന്ദേശവും ശവകുടീരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. എല്ലാദിവസവും ശവകുടീരത്തിലെത്തി പരിസരം വൃത്തിയാക്കുന്നതും അവിടെ ചെടികൾ നട്ട് നനയ്ക്കാനും ഏകാന്തമായി ഇരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

സ്വന്തം ശവകുടീരം മാത്രമല്ല, ഗ്രാമത്തിലെ വിശ്വാസികൾക്കായി ഒരു പള്ളിയും അദ്ദേഹം പണികഴിപ്പിച്ചിരുന്നു. നാലു മക്കൾക്കും സ്വത്തുക്കളെല്ലാം വീതിച്ച് നൽകി. ഇവർക്കെല്ലാം വീടുകളും നിർമിച്ചു നൽകി. നിങ്ങൾ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതെല്ലാം ഒലിച്ചുപോകും എന്നാൽ നിങ്ങൾ മറ്റുള്ളവർക്ക് നൽകുന്നത് എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും എന്നതായിരുന്നു അദ്ദേഹത്തിന്റെ നയമെന്ന് ഗ്രാമവാസികൾ ഓർക്കുന്നു. ഞായറാഴ്ച അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ സ്വന്തമായി അദ്ദേഹം നിർമിച്ച ശവകുടീരത്തിൽ അദ്ദേഹത്തെ അടക്കം ചെയ്തു.

Content Highlights: An 80-year-old man from Telangana, who had built his own grave years ago, passed away last Sunday

dot image
To advertise here,contact us
dot image