

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി.വിചാരണസമയത്ത് പത്ത് ദിവസത്തില്‍ താഴെയാണ് കോടതിയില്‍ ഹാജരായതെന്ന് വിമര്‍ശനം. കോടതിയില്‍ എത്തിയാല്‍ ഉറങ്ങാറാണ് പതിവെന്നും കോടതി പരിഹസിച്ചു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും കോടതിയില്‍ ഹാജരായിരുന്നില്ല.
അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ട് 'കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല' എന്നാണ് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.
Content Highlights: trial court criticize Kochi actress attack case advocate T B Mini