

കൊച്ചി: സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ പ്രവാസിയായ അതിജീവിത സൗമ്യയാണെന്ന പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനുമെതിരെയാണ് മുന്നറിയിപ്പ്. 'രാഹുല്‍ ആര്‍മി', 'രാഹുല്‍ ശിവദാസ്' എന്നീ ഫേസ്ബുക്ക് പേജുകളില്‍ വന്ന അധിക്ഷേപ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സൗമ്യ സരിന്‍ പങ്കുവെച്ചു.
'അതിജീവിതയെന്ന വാക്കിനോട് ഈ അധമര്‍ക്ക് പുച്ഛം ആയിരിക്കും. പക്ഷെ എനിക്കില്ല. അവര്‍ അതിജീവിതകള്‍ എന്നതില്‍ ഉപരി ' അപരാജിതകള്‍ ' ആണ്. നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവര്‍! അതുകൊണ്ട് തന്നെ ഇവര്‍ പടച്ചുണ്ടാക്കിയ ഈ പോസ്റ്റുകള്‍ ഒരു അധിക്ഷേപം ആയി ഞാന്‍ കണക്കാക്കുന്നതും ഇല്ല…ഇതൊരു കണ്ണാടി ആണ്…ഇവര്‍ ഇവര്‍ക്ക് നേരെ തന്നെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി!', സൗമ്യ കുറിച്ചു.
ഒരു മാങ്കൂട്ടം മാത്രമെ അഴിക്കുള്ളില്‍ ആയിട്ടുള്ളൂ. അവനെക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്. ജാഗ്രതയോട് കൂടി ഇരിക്കുക. ഇത്തിരി ഇക്കിളി പോസ്റ്റുകള്‍ പടച്ചുണ്ടാക്കിയാല്‍ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുകിളി കൂട്ടങ്ങളെ? എന്നും സൗമ്യ സരിന്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
അതിജീവിത എന്ന വാക്കിനോട് ഈ അധമര്‍ക്ക് പുച്ഛം ആയിരിക്കും..
പക്ഷെ എനിക്കില്ല!
അവര്‍ അതിജീവിതകള്‍ എന്നതില്‍ ഉപരി ' അപരാജിതകള്‍ ' ആണ്.
നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവര്‍!
അതുകൊണ്ട് തന്നെ ഇവര്‍ പടച്ചുണ്ടാക്കിയ ഈ പോസ്റ്റുകള്‍ ഒരു അധിക്ഷേപം ആയി ഞാന്‍ കണക്കാക്കുന്നതും ഇല്ല…
ഇതൊരു കണ്ണാടി ആണ്…
ഇവര്‍ ഇവര്‍ക്ക് നേരെ തന്നെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി!
എല്ലാവരും കാണുക…
ഇവര്‍ എന്താണെന്ന്…
ഇവരുടെ വൃത്തികെട്ട മുഖവും ചിന്തകളും എന്താണെന്ന്…
ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളില്‍ ആയിട്ടുള്ളു…
അവനെക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്!
ജാഗ്രതയോട് കൂടി ഇരിക്കുക!
പിന്നെ, നിങ്ങളുടെ എതിര്‍ചേരിയില്‍ ഉള്ളവരുടെ ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇത്തരം ഇക്കിളി പോസ്റ്റുകള്‍ പടച്ചുണ്ടാക്കിയാല്‍ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ?
ഇത് സൗമ്യയും സരിനും അല്ല,
രണ്ടും കൂടി ചേര്‍ന്ന 'സൗമ്യ സരിന്‍' ആണ്!
ഓര്‍മിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം ??!
Content Highlights: Soumya Sarin Reaction against Cyber attack sharing screen short of Rahul Army