അലമാരയില്‍ നിന്ന് ഇറങ്ങിവന്ന് രോഹിത്തും കോഹ്‌ലിയും, ചിരിയടക്കാനാവാതെ താരങ്ങള്‍; അന്തംവിട്ട് ആരാധകരും

വഡോദരയിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇന്നിങ്സ് ബ്രേക്കിനിടയിൽ ഉണ്ടായ വിചിത്രസംഭവം എന്താണെന്നുള്ള ചോദ്യമാണ് പലരും ഉയർത്തുന്നത്

അലമാരയില്‍ നിന്ന് ഇറങ്ങിവന്ന് രോഹിത്തും കോഹ്‌ലിയും, ചിരിയടക്കാനാവാതെ താരങ്ങള്‍; അന്തംവിട്ട് ആരാധകരും
dot image

ഒരു വലിയ അലമാരയിൽ നിന്ന് ഇറങ്ങിവരുന്ന രോഹിത് ശർമയും വിരാട് കോഹ്‌ലിയും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ന്യൂസിലാൻഡ് ഒന്നാം ഏകദിനത്തിനിടയിലെ ഈ വിചിത്രമായ സംഭവം എല്ലാ ആരാധകരിലും കൗതുകം ഉണർത്തിയിട്ടുണ്ടാകും. വഡോദരയിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇന്നിങ്സ് ബ്രേക്കിനിടയിൽ ഉണ്ടായ സംഭവം എന്താണെന്നുള്ള ചോദ്യമാണ് പലരും ഉയർത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും ആദരിക്കുന്ന ഒരു അനൗപചാരിക ചടങ്ങിനാണ് വഡോദര കോടാംബി സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്‌. ആദ്യ ഇന്നിങ്‌സിന്റെ ഇടവേളയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജയ് ഷാ, ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രണവ് അമിന്‍, ബിസിസിഐ ഭാരവാഹികളും പങ്കെടുത്തിരുന്നു.

ഇന്നിങ്‌സ് ബ്രേക്കിന്റെ സമയത്ത് സംഘാടകർ ഇന്ത്യയുടെ മുൻ നായകന്മാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും ചിത്രങ്ങൾ പതിച്ച ഒരു വലിയ അലമാര ഗ്രൗണ്ടിലേയ്ക്ക് കൊണ്ടുവന്നു. വെള്ള നിറത്തിലുള്ള അലമാര തുറന്നപ്പോൾ സാക്ഷാൽ കോഹ്‌ലിയും രോഹിത്തും പുറത്തുവരികയും ചെയ്തു. ചിരിയടക്കാൻ പാടുപെട്ടാണ് താരങ്ങൾ ഇരുവരും അലമാരയിൽ നിന്ന് പുറത്തുവന്നത്.

രോഹിത്തിനെയും കോഹ്‌ലിയെയും സംഘാടകർ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. പുറത്തുവന്ന ഇരുവരും അലമാരയിലെ തങ്ങളുടെ ചിത്രങ്ങളിൽ കൈയൊപ്പ് ചാർത്തുകയും ചെയ്തു. മുപ്പത്തിഅയ്യായിരത്തോളം വരുന്ന കാണികൾ നിറഞ്ഞ കൈയടികളോടെ ഇരുവരെയും സ്വീകരിച്ചത്.

Content Highlights: IND vs NZ: Virat Kohli, Rohit Sharma Can't Stop Laughing In Unique Felicitation Ceremony, Video Viral

dot image
To advertise here,contact us
dot image