ഇരകളോടുള്ള രാഹുലിന്റെ പെരുമാറ്റം വൈകൃതം നിറഞ്ഞത്; പാര്‍ട്ടികളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം: എംഎ ബേബി

കേന്ദ്രസര്‍ക്കാരിന്റെ ഹീനമായ വിവേചനത്തിനെതിരെ മുഖ്യമന്ത്രി നടത്തുന്ന സത്യാഗ്രഹ സമരം കേരളത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്നും എംഎ ബേബി

ഇരകളോടുള്ള രാഹുലിന്റെ പെരുമാറ്റം വൈകൃതം നിറഞ്ഞത്; പാര്‍ട്ടികളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം: എംഎ ബേബി
dot image

ന്യൂഡല്‍ഹി: വിവാദ 'മാറാട്' പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് എ കെ ബാലനെ പിന്തുണച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടിയുടെ പൊതുനിലപാടിനുള്ളില്‍ നിന്നുകൊണ്ടാണ് എല്ലാവരും പ്രതികരിക്കുന്നത്. അതില്‍ ഇത്രശതമാനം ശരിയെന്നോ തെറ്റെന്നോ പറയാനാകില്ല. എല്ലാതരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും എം എ ബേബി പറഞ്ഞു.

കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ച വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നും ഇരകളോടുള്ള പെരുമാറ്റം വൈകൃതം നിറഞ്ഞതാണെന്നും എംഎ ബേബി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇത്തരം പരാതികള്‍ പരിഗണിക്കാന്‍ ഇന്റേണല്‍ കമ്മിറ്റികള്‍ വേണമെന്നും എം എ ബേബി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഹീനമായ വിവേചനത്തിനെതിരെ മുഖ്യമന്ത്രി നടത്തുന്ന സത്യാഗ്രഹ സമരം കേരളത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്നും എംഎ ബേബി പറഞ്ഞു. മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ കൈകടത്തുകയാണ്. അര്‍ഹമായ വിഹിതം ലഭിക്കാന്‍ അവര്‍ പറയുന്നിടത്ത് ഒപ്പിടണം എന്ന നിലപാട് അങ്ങേയറ്റം ആഭാസകരമാണ്. കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ ഈ വിവേചന രാഷ്ട്രീയം ആസ്വദിക്കുന്നവരാണ് യുഡിഎഫ് എംപിമാരെന്നും എംഎ ബേബി പറഞ്ഞു.

Content Highlights: m a baby support a k balan over marad Controversial Statement

dot image
To advertise here,contact us
dot image