കുറവിലങ്ങാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മരിച്ചവരില്‍ ഒരാള്‍ 11 വയസ്സുള്ള കുട്ടിയാണ്.

കുറവിലങ്ങാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
dot image

കോട്ടയം: കോട്ടയത്ത് എം സി റോഡില്‍ കുറവിലങ്ങാടുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാര്‍ യാത്രികര്‍ ഏറ്റുമാനൂര്‍ ഓണംത്തുരുത്ത് സ്വദേശികള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ 11 വയസ്സുള്ള കുട്ടിയാണ്.

Content Highlights: There was a car accident in Kuravilangad

dot image
To advertise here,contact us
dot image