

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ വി പി പി മുസ്തഫ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കും. മുസ്തഫയോട് മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ മഞ്ചേശ്വരം മണ്ഡത്തിന്റെ ചുമതലയായിരുന്നു കാസര്‍കോട്ടെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മുസ്തഫക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൃക്കരിപ്പൂരിന്റെ ചുമതല മാറ്റി നല്‍കി.
നിലവില്‍ എംഎല്‍എ എം രാജഗോപാല്‍ ഇത്തവണ മാറും. രണ്ട് ടേം പൂര്‍ത്തിയായതിനാലാണ് രാജഗോപാല്‍ മാറുന്നത്.
മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് മത്സരിച്ചിരുന്ന സീറ്റാണിത്. എന്നാല്‍ ഇത്തവണ ജോസഫ് ഗ്രൂപ്പില്‍ നിന്ന് സീറ്റ് തിരികെ വാങ്ങി ചില പരീക്ഷണങ്ങള്‍ക്ക് യുഡിഎഫ് ശ്രമിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് മുസ്തഫയെ തൃക്കരിപ്പൂരിലേക്ക് പരിഗണിക്കുന്നത്.
Content Highlights: Speculation grows over V P P Musthafa emerging as the LDF candidate from Thrikkaripur constituency ahead of the Kerala Assembly elections.