കൺഫ്യൂഷനായല്ലോ!, ടോക്‌സിക് ടീസറിലുള്ളത് നതാലി അല്ലേ?; 'സെമിത്തേരി ഗേളി'നെ പരിചയപ്പെടുത്തി ഗീതു മോഹൻദാസ്

'ഈ സുന്ദരിയാണ് എന്റെ എന്റെ സെമിത്തേരി ഗേൾ' എന്നാണ് ഗീതു മോഹന്‍ദാസിന്‍റെ ഇന്‍സ്റ്റാ സ്റ്റോറിയില്‍ ഉള്ളത്

കൺഫ്യൂഷനായല്ലോ!, ടോക്‌സിക് ടീസറിലുള്ളത് നതാലി അല്ലേ?; 'സെമിത്തേരി ഗേളി'നെ പരിചയപ്പെടുത്തി ഗീതു മോഹൻദാസ്
dot image

ടോക്‌സിക് സിനിമയിൽ യഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീസറിനെ ചുറ്റിപ്പറ്റി ചൂടുപിടിച്ച ചർച്ചകൾ നടക്കവേ യഷിനൊപ്പം അഭിനയിക്കുന്ന നടി ആരാണെന്നും പ്രേക്ഷകർ അന്വേഷിച്ചിരുന്നു.

യുക്രേനിയൻ നടി നതാലി ബേൺ ആണ് ഈ നടി എന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാർത്തകൾ.

നതേലി ടോക്‌സികിന്റെ ടീസറും മറ്റും ഇൻസ്റ്റാ സ്‌റ്റോറിയിൽ പങ്കുവെച്ചിരുന്നു. നടിയെ ആരാധകർ തിരയുന്നതിനെ കുറിച്ച് വന്ന സ്‌ക്രീൻ ഷോട്ടുകളും ഇവർ ഷെയർ ചെയ്തു. ടോക്‌സിക് ഗേൾ എന്ന് വിശേഷിപ്പിച്ചും ഇന്ത്യൻ സിനിമയിലേക്ക് സ്വാഗതം ചെയ്തും പ്രേക്ഷകർ പങ്കുവെച്ച പോസ്റ്റുകളും നതാലി സ്‌റ്റോറിയിൽ ഷെയർ ചെയ്തിരുന്നു. ഇതോടെ നതാലിയാണ് ടോക്‌സിക് ടീസറിൾ ഉള്ളതെന്ന് എല്ലാവരും കരുതി.

Natalie Burn
നതാലി ബേണ്‍

എന്നാൽ ഗീതു മോഹൻദാസ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ പ്രേക്ഷകരിൽ കൺഷ്യൂഷൻ ഉണ്ടാക്കിയിരിക്കുന്നത്. 'ഈ സുന്ദരിയാണ് എന്റെ എന്റെ സെമിത്തേരി ഗേൾ' എന്ന് പറഞ്ഞുകൊണ്ട് ബിയാട്രിസ് ബാച്ച് എന്ന നടിയുടെ ചിത്രമാണ് ഗീതു പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഇവർ നതാലി ബേൺ അല്ലേ യഷിനൊപ്പം ഉണ്ടായിരുന്നത് എന്നായി പലരുടെയും സംശയം.

Beatric Batch - Geetu Mohandas shares pic
ബിയാട്രിസ് ബാച്ച്

ടോക്‌സിക് ടീസറിൽ കാറിനുള്ളിൽ കാണിക്കുന്ന രംഗത്തിൽ അല്ലാതെ സ്ത്രീ കഥാപാത്രങ്ങളില്ലാത്തതിനാൽ സെമിത്തേരി ഗേൾ ഈ കഥാപാത്രത്തെ തന്നെയാകും എന്നാണ് പലരുടെയും കമന്റ്. കുറഞ്ഞ സമയം മാത്രമേ ഇവരെ സ്‌ക്രീനിൽ കാണാൻ ആകുന്നുള്ളു എന്നതുകൊണ്ട് ബിയാട്രിസ് ആണോ അതോ നതാലിയാണോ കാർ സീനിൽ ഉള്ളതെന്ന് അറിയാനാകുന്നില്ലെന്നും ചിലർ പറയുന്നുണ്ട്. ടോക്സിക്കില്‍ മറ്റേതെങ്കിലും വേഷത്തിലാണോ നതാലി എത്തുന്നതെന്ന സംശയമാണ് നടിയുടെ ഇന്‍സ്റ്റാ സ്റ്റോറികള്‍ ചൂണ്ടിക്കാണിച്ച് ചിലര്‍ ചോദിക്കുന്നത്.

അതേസമയം, മാർച്ച് 19 ന് ടോക്‌സിക് ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.

toxic movie

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്‌സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ യഷും ഗീതുവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് ഇതിൽ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിർമാതാക്കൾ എത്തുകയായിരുന്നു.

Content Highlights: Geetu Mohandas introducer actress from Toxic teaser and it is not Natalie Burn. Beatriz Bach is the actual actress

dot image
To advertise here,contact us
dot image