കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി റോബിന്‍ രാധാകൃഷ്ണന്‍? അഭ്യൂഹം ശക്തിപ്പെടുത്തി സോഷ്യൽമീഡിയ പോസ്റ്റ്

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍മീഡിയയിലും പുറത്തും വലിയ ആരാധകരുള്ളയാളാണ് റോബിന്‍ രാധാകൃഷ്ണന്‍

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി റോബിന്‍ രാധാകൃഷ്ണന്‍? അഭ്യൂഹം ശക്തിപ്പെടുത്തി സോഷ്യൽമീഡിയ പോസ്റ്റ്
dot image

കൊല്ലം: ബിഗ് ബോസ് മലയാളം താരം റോബിന്‍ രാധാകൃഷ്ണന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹം. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നാണ് സൂചന. തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം താരപരിവേഷമുള്ള ആളുകളെ രംഗത്തിറക്കി നിയമസഭ പിടിക്കാനാണ് ബിജെപി നീക്കം. അതിനിടെയാണ് കൊല്ലത്ത് നിന്നും റോബിന്‍ രാധാകൃഷ്ണന്റെ പേര് ഉയരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാപ്പം നില്‍ക്കുന്ന ചിത്രവും മത്സരിച്ചേക്കുമെന്ന സൂചന നല്‍കുന്ന വാര്‍ത്തയും റോബിന്‍ തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ അഭ്യൂഹം ശക്തിപ്പെട്ടു. റോബിനെ പിന്തുണച്ച് 'ആര്‍എസ്എസ് തിരുവനന്തപുരം' എന്ന പേജും രംഗത്തുവന്നു. രാജീവ് ചന്ദ്രശേഖറിനോപ്പമുള്ള റോബിന്‍ രാധാകൃഷ്ണന്റെ ചിത്രത്തിൽ പൂര്‍ണ പിന്തുണയെന്ന് ആര്‍എസ്എസ് അനുകൂല പേജ് കമന്റ് ചെയ്തു. ഇതും റോബിന്‍ തന്റെ പേജില്‍ പങ്കൂവെച്ചിട്ടുണ്ട്.

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍മീഡിയയിലും പുറത്തും വലിയ ആരാധകരുള്ളയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. അതേസമയം ബിജെപി സംസ്ഥാന നേതൃത്വമോ റോബിനോ സ്ഥാനാര്‍ത്ഥത്വം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിറ്റിംഗ് മണ്ഡലമായ കൊല്ലം ജില്ലയില്‍ എം മുകേഷിനെ മാറ്റി സംസ്ഥാന കമ്മിറ്റി അംഗമായ ചിന്ത ജെറോമിന്റെ പേര് സിപിഐഎം പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്. റോബിന്റെ പേര് കൂടെ ചര്‍ച്ചയിലേക്ക് വന്നതോടെ മത്സരം മറ്റൊരു നിലയിലേക്ക് മാറിയേക്കാനുള്ള സാധ്യതകൂടിയാണ് തെളിയുന്നത്. പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും ഉണ്ണിമുകുന്ദന്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Content Highlights: assembly election 2026 Robin Radhakrishnan may contest as BJP candidate at kollam

dot image
To advertise here,contact us
dot image