കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പാലക്കാട് രണ്ടാനമ്മ അറസ്റ്റിൽ

വാളയാർ പൊലീസാണ് അറസ്റ്റ് ചെയ്തത്

കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പാലക്കാട് രണ്ടാനമ്മ അറസ്റ്റിൽ
dot image

പാലക്കാട് : പാലക്കാട് കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നാണ്

പരാതി. സംഭവത്തിൽ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി രണ്ടിനാണ് സംഭവം. കഴിഞ്ഞ ദിവസം അങ്കണവാടിയിൽ എത്തിയ കുട്ടിക്ക് ഇരിക്കാൻ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ​ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. ഉടൻ തന്നെ അധ്യാപിക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബീഹാർ സ്വദേശിനി അറസ്റ്റിലായത്. ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു. ഇവർ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

Content Highlight : Stepmother brutally beats five-year-old girl for allegedly urinating on her bed in Palakkad. Complaint alleges child was burned by heating a cloth on his private parts.

dot image
To advertise here,contact us
dot image