

കല്‍പറ്റ: 23 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷ്ടാവ് പിടിയില്‍. വയനാട് വൈത്തിരി സ്വദേശി സൈനുദ്ദീന്‍ ആണ് കല്‍പറ്റയില്‍ വച്ച് പിടിയിലായത്. 2002-ല്‍ ഇയാള്‍ തലശ്ശേരിയിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസമാണ് കല്‍പറ്റയില്‍ വെച്ച് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാള്‍ ചേലമ്പ്ര ബാങ്ക് കവര്‍ച്ചാ കേസിലെയും പ്രതിയാണെന്നാണ് വിവരം.
Content Highlights: Thief arrested Who Was On the Run for 23 Years at kalpetta