

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റോഡരികിലെ പറമ്പില്‍ 48കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശിയും മൊബൈല്‍ ഷോപ്പ് ഉടമയുമായ ദിലീപിനെയാണ് നെയ്യാറ്റിന്‍കര ടൗണിലെ റോഡരികിലെ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ കടയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ വാര്‍ഡ് കൗണ്‍സിലര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
ദിലീപിന് വലിയൊരു തുക കടം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍, തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
കൗണ്‍സിലര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. കൃഷ്ണന്‍കുട്ടിയുടെയും ഇന്ദിരയുടെയും മകനാണ് ദിലീപ് കുമാര്‍. ഭാര്യ: അശ്വതി. മക്കള്‍: ജ്യോതിഷ് കൃഷ്ണ, നവനീത് കൃഷ്ണ.
Content Highlights: note was found in the incident where a 48-year-old man was found dead in Neyyattinkara