എം വി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും മേഖല ജാഥാ ക്യാപ്റ്റന്മാര്‍; തിരിച്ചടി മറികടക്കാന്‍ LDF

ജാഥ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കും

എം വി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും മേഖല ജാഥാ ക്യാപ്റ്റന്മാര്‍; തിരിച്ചടി മറികടക്കാന്‍ LDF
dot image

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറിക്കടക്കാനും മേഖലാ ജാഥ നടത്താനൊരുങ്ങി എല്‍ഡിഎഫ്. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്ന് ജാഥകള്‍ നടത്താനാണ് തീരുമാനം. സിപിഐഎമ്മും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥ നയിക്കും.

വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നയിക്കും. വൈസ് ക്യാപ്റ്റന്മാരേയും മാനേജര്‍മാരേയും ജാഥ അംഗങ്ങളേയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും.

ജാഥ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയുടെ മുഖ്യവിഷയം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ എംവി ഗോവിന്ദന്‍ പര്യടനം നടത്തും. തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നുപോകും. ജാഥ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള എല്‍ഡിഎഫ് യോഗം ജനുവരി ആദ്യം ചേരും.

Content Highlights: assembly election Ldf conducting March in Regional Base

dot image
To advertise here,contact us
dot image