കോഴിക്കോട് പിണങ്ങി വീട് വിട്ടിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ചു; പണം നൽകി മടക്കിയയച്ചു; രണ്ട് പേർ പിടിയിൽ

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ ബീച്ചിൽ നിന്ന് കണ്ടെത്തുകയായിരുന്നു

കോഴിക്കോട് പിണങ്ങി വീട് വിട്ടിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ചു; പണം നൽകി മടക്കിയയച്ചു; രണ്ട് പേർ പിടിയിൽ
dot image

കോഴിക്കോട്: 16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടിയെയാണ് പ്രതികൾ ചൂഷണം ചെയ്തത്.

പെരിന്തൽമണ്ണ സ്വദേശിനിയായ 16കാരിയെയാണ് ഇവർ പീഡിപ്പിച്ചത്. ഡിസംബർ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കോഴിക്കോട്ടേക്കാണ് കുട്ടി ബസ് കയറിയത്. പുലർച്ചെ രണ്ട് മണിക്ക് പെൺകുട്ടിയെ ബീച്ചിൽ കണ്ട യുവാക്കൾ താമസസൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന രണ്ട് പേർ കുട്ടിക്ക് മയക്കുമരുന്ന് നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു.

പീഡനശേഷം കുട്ടിക്ക് 4,000 രൂപ പ്രതികൾ നൽകുകയും കോഴിക്കോട് ബീച്ചിൽ ഇറക്കിവിടുകയും ചെയ്തു. ഇതേസമയം കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ ബീച്ചിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ രണ്ടുപേർ ഒളിവിലാണ്.

Content Highlights: two arrested after attacking minor girl at kozhikode

dot image
To advertise here,contact us
dot image