കുന്നത്തുനാട് മണ്ഡലത്തിൽ LDF പുറത്ത്; ഒരു പഞ്ചായത്തിൽ പോലും അധികാരമില്ല, കൈകോർത്ത് ട്വന്‍റി 20യും കോൺഗ്രസും

എൽഡിഎഫ് ഭരണം പിടിക്കാൻ സാധ്യതയുണ്ടായിരുന്ന വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു

കുന്നത്തുനാട് മണ്ഡലത്തിൽ LDF പുറത്ത്; ഒരു പഞ്ചായത്തിൽ പോലും അധികാരമില്ല, കൈകോർത്ത് ട്വന്‍റി 20യും കോൺഗ്രസും
dot image

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിൽ ഒന്നിൽപോലും ഭരണമില്ലാതെ എൽഡിഎഫ്. ട്വന്റി 20യും യുഡിഎഫും കൈകോർത്തതോടെയാണ് എൽഡിഎഫ് പടിക്ക് പുറത്തായത്. എൽഡിഎഫ് ഭരണം പിടിക്കാൻ സാധ്യതയുണ്ടായിരുന്ന വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു. ഇവിടെ യുഡിഎഫിന് ഏഴ് സീറ്റാണ് ഉണ്ടായിരുന്നത്. എൽഡിഎഫിന് എട്ടും രണ്ട് സീറ്റ് ട്വന്റി 20ക്കും ഉണ്ടായിരുന്നു. കക്ഷിനില പ്രകാരം എൽഡിഎഫ് അധികാരം പിടിക്കുമെന്നിരിക്കെ ട്വന്റി 20 അംഗങ്ങൾ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും യുഡിഎഫിന്റെ റെജി തോമസ് പ്രസിഡന്റ് ആകുകയും ചെയ്തു. വരിക്കോളിയിൽനിന്നുള്ള അംഗമാണ് റെജി തോമസ്.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനാണ്. മഴുവന്നൂർ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. തിരുവാണിയൂരിൽ 9 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ട്വന്റി 20 അധികാരത്തിലെത്തിയത്. കുന്നത്തുനാട് പഞ്ചായത്തിൽ 12 സീറ്റുള്ള യുഡിഎഫ് ഭരണം പിടിച്ചപ്പോൾ കിഴക്കമ്പലം പഞ്ചായത്തിൽ 14 സീറ്റ് നേടി ട്വന്റി 20 അധികാരത്തിലെത്തി. ഇവിടെ സംയുക്ത മുന്നണി 7 സീറ്റുകൾ പിടിച്ചെടുത്തിരുന്നു.

പൂതൃക്ക പഞ്ചായത്തിൽ യുഡിഎഫിനും ട്വന്റി 20ക്കും ഏഴ് വീതമാണ് അംഗങ്ങളുള്ളത്. നറുക്കെടുപ്പിൽ വിജയം ട്വന്റി 20ക്കൊപ്പം നിന്നതോടെ കോലഞ്ചേരി ഈസ്റ്റിൽ നിന്നുള്ള പൂജ ജോമോൻ പ്രസിഡന്റായി. എന്നാൽ യുഡിഎഫിന്റെ വടയമ്പാടിയിൽനിന്നുള്ള അംഗം ജോൺ ജോസഫ് വൈസ് പ്രസിഡന്റായി.ഐക്കരനാട് പഞ്ചായത്തിൽ 16വാർഡും വിജയിച്ച് ട്വന്റി 20 ഭരണം നിലനിർത്തി. അതേസമയം വാഴക്കുളം പഞ്ചായത്തിൽ 24 വാർഡുകളിൽ 15ലും വിജയിച്ച യുഡിഎഫിനാണ് ഭരണം.

Content Highlights: kunnathunad legislative assembly; LDF is not in power in even one of the eight panchayats

dot image
To advertise here,contact us
dot image